-->
എല്ലാ ഭാഷകളിലുമുള്ള സിനിമകളെക്കുറിച്ചുള്ള അപ്ഡേഷനുകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്. ഒരു ഭാഷയില്‍ സൂപ്പര്‍ഹിറ്റായി ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ സിനിമകള്‍ അന്യഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്ന സിനിമകളെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
അത്തരത്തില്‍ കോളിവുഡില്‍ തരംഗമാകാന്‍ ഒരുങ്ങുന്ന ഒരു സിനിമയാണ് സൂപ്പര്‍സ്റ്റാർ രജനികാന്തിന്റെ കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനവും അനിരുദ്ധിന്റെ മ്യൂസിക്കുമായി എത്തുന്ന കൂലി കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. പാൻ ഇന്ത്യനായി റിലീസിനൊരുങ്ങുന്ന സിനിമയാണിത്.
എന്നാല്‍ ഇപ്പോഴിതാ ഈ സിനിമയുടെ ഹിന്ദി പതിപ്പിന്റെ ടൈറ്റില്‍ ആണ് വിമർശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. ‘മജദൂർ’ എന്നാണ് കൂലിയുടെ ഹിന്ദിയുടെ പതിപ്പിന്റെ പേര്. സിനിമയുടെ പേര് പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രജനി ആരാധകർ നിരാശ പ്രകടിപ്പിക്കുകയാണ്.
‘കൂലി എന്നത് ഹിന്ദിയിലും ചേരുന്ന പേരാണല്ലോ പിന്നെ എന്തിനാണ് മറ്റൊരു പേര്, ഈ പേര് മാറ്റം ഹിന്ദി പ്രേക്ഷകർക്കിടയില്‍ കണ്‍ഫ്യൂഷൻ ഉണ്ടാക്കും, അത് സിനിമയുടെ കളക്ഷനെ സാരമായി ബാധിക്കും...’ എന്നാണ് പല ആരാധകരും കുറിക്കുന്നത്. മജദൂർ എന്ന പേര് മാറ്റി കൂലി എന്ന് തന്നെ ഹിന്ദിയില്‍ ടൈറ്റില്‍ ഇടണമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ഏകപക്ഷീയമായി കുറിക്കുന്നത്.
#Coolie has been titled #Majadoor for the Hindi Version 😭What a POOR CHOICE OF TITLE 👎🏻 @rajinikanth @Dir_Lokesh pic.twitter.com/TpgGPaso5R— CineHub (@Its_CineHub) June 23, 2025
സിനിമയിലെ ആദ്യ ഗാനം ആയ ‘ചികിട്ടു’ നാളെയാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗാണ്. ഓഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും സിനിമയെത്തുന്നുണ്ട്.
ഏകദേശം 81 കോടി രൂപക്കാണ് കൂലിയുടെ ഓവർസീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ടുകള്‍. തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവർസീസ് വിതരണത്തുകയാണ് ഇത്. സിനിമയുടെ തെലുങ്ക് റൈറ്റ്‌സ് 60 കോടി രൂപക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ടും വന്നിരുന്നു.
#Majadoor is a terrible title. Makers must do something to retain #Coolie for the Hindi version too.— Nishit Shaw (@NishitShawHere) June 23, 2025