Thursday, March 19, 2026 Last Updated 56 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jun 2025 01.34 PM

' ലവ്‌ലി' യിലെ ഈച്ച കോപ്പിയോ? നിര്‍മ്മാതാക്കള്‍ക്കെതിരെ പകര്‍പ്പവകാശ ലംഘനത്തിന് നോട്ടീസ് അയച്ച് ' ഈഗ' യുടെ നിര്‍മ്മാതാക്കള്‍

film, of

മാത്യു തോമസ് നായകനായ പുതിയ ചിത്രമാണ് ' ലവ്‌ലി'. ദിലീഷ് കരുണാകരന്‍ സംവിധാനം െചയ്ത ചിത്രം കഴിഞ്ഞ ദിവസം മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങി. ഈ അവസരത്തില്‍ രാജമൗലി ചിത്രം ' ഈഗ' യുടെ നിര്‍മ്മാതാക്കള്‍ ' ലവ്‌ലി' നിര്‍മ്മാതാക്കള്‍ക്കെതിരെ പകര്‍പ്പവകാശ ലംഘനത്തിന് നിയമനോട്ടീസ് അയച്ചിരിക്കുകയാണ്.

ഈഗയില്‍ ഉപയോഗിച്ച ഈച്ച കഥാപാത്രത്തിന്റെ വിഷ്വല്‍ ഇഫക്ട്‌സ് ലവ്‌ലിയില്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് ആരോപണം. നോട്ടീസില്‍, ലവ്‌ലിയുടെ നിര്‍മ്മാതാക്കള്‍ ഈച്ച കഥാപാത്രം ഉപയോഗിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈഗയുടെ നിര്‍മ്മാതാക്കളായ വാരാഹി ചലന ചിത്രമാണ് ജൂണ്‍ 17-ന് നിയോ ജൂറിസ് എല്‍എല്‍പി വഴി ലൗലി നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്.

എന്നാല്‍ ലവ്‌ലിയുടെ സംവിധായകന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. '' ഞങ്ങളുടെ ചിത്രത്തിലെ ഈച്ച കഥാപാത്രം തികച്ചും ഒറിജിനലാണ്. ഈഗയുമായി യാതൊരു സാമ്യവുമില്ല. ഈ ആരോപണങ്ങള്‍ക്കെതിരെ ഞങ്ങള്‍ നിയമനടപടികള്‍ സ്വീകരിക്കും'' അദ്ദേഹം പ്രതികരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW