Saturday, March 14, 2026 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jun 2025 12.34 PM

ആഭിചാരവും മന്ത്രവാദവും നിരോധിക്കല്‍ ; നിയമനിര്‍മ്മാണം നടത്താനില്ലെന്ന് സര്‍ക്കാര്‍

uploads/news/2025/06/787748/kerala-hugh-court.gif

കൊച്ചി: സംസ്ഥാനത്ത് ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ കഴിയില്ലെന്ന നിലപാട് എടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയ്ക്ക് നല്‍കിയിട്ടുള്ള മറുപടിയിലാണ് ഈ വിവരമുള്ളത്. ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി നിയമനിര്‍മ്മാണം നടത്തുന്നില്ലായെങ്കില്‍ അത്തരം കാര്യങ്ങളെ അംഗീകരിക്കുന്നതിന് തുല്യമാകില്ലേയെന്നും സര്‍ക്കാരിനോട് ചോദിച്ചു.

നേരത്തേ ഇലന്തൂര്‍ നരബലിയുടേയും തിരുവനന്തപുരത്തെ സമാധിയുടേയും പശ്ചാത്തലത്തില്‍ യുക്തിവാദ സംഘത്തിന്റെ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് മറുപടി തേടിയത്. എന്നാല്‍ നേരത്തേ ഈ രീതിയില്‍ ഒരു നീക്കം നടത്തിയെങ്കിലും നിയമ നിര്‍മ്മാണത്തില്‍ നിന്നും പിന്നീട് സര്‍ക്കാര്‍ പിന്നോക്കം പോകുകയായിരുന്നു. നേരത്തേ അന്ധിവിശ്വാസത്തിനും മന്ത്രവാദത്തിനും എതിരേ നിയമം കൊണ്ടുവരാനുള്ള നീക്കം ആലോചിച്ച സര്‍ക്കാര്‍ ഇക്കാര്യം പഠിക്കാനായി കെ.ടി.തോമസിന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്‍ സര്‍ക്കാരിന് മറുപടി നല്‍കുകയും ചെയ്തിരുന്നതാണ്. ശുപാര്‍ശ നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തള്ളിയ ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ജൂലൈ 15 ന് ഹര്‍ജി വീണ്ടും പരിഗണിക്കാനിരിക്കെ മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം. ആഭിചാരം സംബന്ധിച്ച നിയമനിര്‍മ്മാണം നടത്തണോ വേണ്ടയോ എന്നത് നിയമനിര്‍മ്മാണ സഭയുടെ അധികാരപരിധിയില്‍ പെട്ടതാണെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW