Thursday, March 19, 2026 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jun 2025 11.32 AM

' മികച്ച ഫലത്തിനായി ക്ഷമയോടെ കാത്തിരിക്കേണ്ടി വരും, പക്ഷെ അന്തിമ വിജയം എനിക്കായിരിക്കും' ; കുറിപ്പുമായി റോബിന്‍ രാധാകൃഷ്ണന്‍

post

ബിഗ് ബോസ് ഷോയിലൂടെ മലയാളികള്‍ക്കിടയില്‍ ജനപ്രിയന്‍ ആയി മാറിയ വ്യക്തിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ റോബിന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജീവിതത്തില്‍ ഒരുപാട് പ്രാവിശ്യം ഞാന്‍ തളര്‍ന്നുപോയിട്ടുണ്ടെങ്കിലും ആരുടെയും മുന്നില്‍ അത് പ്രകടിപ്പിക്കാറില്ലെന്നും വാശി അതാണ് എന്നെ ജീവിതത്തില്‍ മുന്നോട്ടു നയിക്കുന്നതെന്നും റോബിന്‍ പറയുന്നു.

' ജീവിതത്തില്‍ ഒരുപാട് പ്രാവശ്യം ഞാന്‍ തളര്‍ന്നുപോയിട്ടു ഉണ്ട്. തളര്‍ന്നു നില്‍ക്കുമ്പോഴും ആരുടെയും മുന്നില്‍ ഞാന്‍ അത് പ്രകടിപ്പിക്കാറില്ല.എല്ലാ വേദനകളും ഒരു പുഞ്ചിരിയില്‍ ഒതുക്കി ഞാന്‍ മുന്നോട്ടു പോകുമായിരുന്നു. ഓരോ പ്രാവശ്യം തളര്‍ന്നു പോകുമ്പോഴും എന്റെ മനസ്സില്‍ ഒറ്റ കാര്യമേ തെളിഞ്ഞു വരാറുള്ളു,''എന്തായിരുന്നു എന്റെ ലക്ഷ്യം?എന്തിന് വേണ്ടി ഞാന്‍ തുടങ്ങി?''. ഈ ഒരൊറ്റ കാര്യം എന്റെ മനസ്സില്‍ ഉണ്ടാക്കുന്ന ആ ഒരു തീ, വാശി അതാണ് എന്നെ ജീവിതത്തില്‍ മുന്നോട്ടു നയിക്കുന്നത്. ഒരുപാട് പേര്‍ എന്നെ തളര്‍ത്താനും കുറ്റപ്പെടുത്താനും ഒക്കെയായി അവരെക്കൊണ്ട് ആവുന്നവിധത്തില്‍ ശ്രമിച്ചു. നിങ്ങളോട് യാതൊരു വിധ ദേഷ്യമോ പരിഭവമോ പരാതിയോ ഒന്നും ഇല്ല.........സ്‌നേഹം മാത്രം. കാരണം നിങ്ങള്‍ എന്നില്‍ ഉണ്ടാക്കിയ മുറിവ് അതു എന്നില്‍ ഉണ്ടാക്കിയ വാശി അതു തന്നെയാണ് എന്റെ ജീവിതലക്ഷ്യങ്ങളിലേക്ക് അടിപതറാതെ മുന്നോട്ട് പോകാനുള്ള കരുത്തും ഊര്‍ജ്ജവും നല്‍കുന്നത്. ഈ ഒരു കുഞ്ഞു ജീവിതമല്ലേ എനിക്കുള്ളൂ.

എല്ലാവരേയും പോലെ എനിക്കും ഉണ്ട് ഒരുപാട് സ്വപ്നങ്ങള്‍, ലക്ഷ്യങ്ങള്‍,പ്രതീക്ഷകള്‍ അതൊന്നും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ അല്ല ഞാന്‍ അത്രയും കഷ്ടപ്പെട്ടത്. എന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി എന്റെ കഠിനാധ്വാനം ഇനിയും തുടരും.....മികച്ചൊരു ഫലത്തിനായി ഒരുപാട് ക്ഷമയോടെ കാത്തിരിക്കേണ്ടി വരും ഒരുപാട് സമയം അതിനു വേണ്ടി നല്‍കേണ്ടി വരും ....പക്ഷെ അന്തിമ വിജയം അതു എനിക്കായിരിക്കും. എന്റെ സ്വപ്നങ്ങളെ ഒന്നിനും വേണ്ടിയും വിട്ടുകളയാന്‍ ഞാന്‍ തയ്യാറല്ല കാരണം തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല.' റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW