Friday, March 13, 2026 Last Updated 16 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jun 2025 10.28 AM

ഇസ്രയേലും ഇറാനും ആക്രമണം തുടരുന്നു ; ബെര്‍ഷെബയില്‍ മൂന്ന്‌പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

uploads/news/2025/06/787734/iran-attack.jpg

ടെല്‍ അവീവ്: രൂക്ഷ ആക്രമണം നടക്കുന്ന മദ്ധ്യേഷ്യയില്‍ ഇസ്രായേലും ഇറാനും തമ്മിലുള്ള പോരാട്ടം തുടരുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ തുടര്‍ച്ചയായുള്ള മിസൈല്‍ വര്‍ഷത്തില്‍ ഇസ്രായേലില്‍ മൂന്ന് പേര്‍ മരണമടഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലില്‍ മൂന്ന് പേരും ഇറാനില്‍ ഒരാളും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ഇസ്രായേലില്‍ ബെര്‍ഷേബയില്‍ നടന്ന ആക്രമണത്തിലാണ് മൂന്ന് പേര്‍ മരണമടഞ്ഞത്. ഇറാന്‍ ആക്രമണം നടത്തിയത് ജനവാസകേന്ദ്രത്തില്‍ ആണെന്ന് ഇസ്രായേല്‍ പറഞ്ഞു. ഇറാനില്‍ ഒരാള്‍ മരണമടഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രൂക്ഷമായ ആക്രമണം ഇസ്രായേലും നടത്തുന്നുണ്ട്. ഇറാനില്‍ ഒരു ആണവശാസ്ത്രജ്ഞന്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്.

ഇറാന്‍ തുടര്‍ച്ചയായി ഇറാഖിലും ആക്രമണം നടത്തിയതായിട്ടാണ് പുറത്തുവരുന്ന വിവരം. നേരത്തേ 12 ദിവസമായി തുടര്‍ന്നു വരുന്ന ആക്രമണ ങ്ങളില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്നതായി ട്രൂത്ത് സോഷ്യലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയി രുന്നെങ്കിലും ഇക്കാര്യം പിന്നീട് ഇറാന്‍ തള്ളിയിരുന്നു. ഇസ്രായേലും ഇക്കാര്യത്തില്‍ മൗനം അവലംബിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇരു രാജ്യങ്ങളും ആക്രമണം നടത്തിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ പൂര്‍ത്തിയാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷം ഇസ്രായേലുമായി ഒരു വെടിനിര്‍ത്തല്‍ കരാറിലും എത്തിയിട്ടില്ലെന്ന് ഇറാന്‍ പറഞ്ഞത്.

നേരത്തേ ഖത്തറിനെയും ഇറാന്‍ ആക്രമിച്ചു. മുന്‍കരുതലെന്ന നിലയില്‍ ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചതിന് തൊട്ടുപിന്നാലെ ഖത്തറിലെ അല്‍ ഉദെ യ്ദ് വ്യോമതാവളത്തില്‍ നിലയുറപ്പിച്ച അമേരിക്കന്‍ സേനയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി തിങ്കളാഴ്ച രാത്രി ഇറാന്‍ പറഞ്ഞു. ആക്രമ ണത്തെ അപലപിച്ച ഖത്തര്‍, ''നേരിട്ട്, അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി'' പ്രതികരിക്കാനുള്ള അവകാശം തങ്ങള്‍ക്ക് ഉണ്ടെന്നും പറഞ്ഞു.

ഇറാന്റെ 3 ആണവ കേന്ദ്രങ്ങളില്‍ അടുത്തിടെ യുഎസ് നടത്തിയ വ്യോമാക്രമണത്തിനുള്ള ഇറാന്റെ പ്രതികരണമായിരുന്നു മിസൈല്‍ ആക്രമണം. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍, വിക്ഷേപിച്ച മിസൈലുകളുടെ എണ്ണം യുഎസ് ബോംബുകളുടെ എണ്ണവുമായി പൊരുത്തപ്പെടുന്ന തായി പറഞ്ഞു, ഇത് കൂടുതല്‍ വര്‍ദ്ധനവ് ഒഴിവാക്കാന്‍ സാധ്യമായ ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നു. ജനവാസ മേഖലയ്ക്ക് പുറത്താണ് താവളം തിരഞ്ഞെടു ത്തതെന്നും ഇറാന്‍ ചൂണ്ടിക്കാട്ടി. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലവില്‍ വൈറ്റ് ഹൗസ് സിറ്റുവേഷന്‍ റൂമില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ജോയിന്റ് ചീഫ്‌സ് ചെയര്‍ ജനറല്‍ ഡാന്‍ കെയ്നുമുണ്ട്.

ഇറാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള 'ഓപ്പറേഷന്‍ സിന്ധു' പുരോഗമിക്കുകയാണ്. ജോര്‍ദ്ദാന്‍ വഴിയുള്ള ഒഴിപ്പിക്കലാണ് നടക്കുന്നത്. ജോര്‍ദ്ദാനിലേക്ക് ബസിലും പിന്നീട് അവിടെ നിന്നും നാട്ടിലേക്ക് വിമാനത്തില്‍ കൊണ്ടുപോകാനുമാണ് പദ്ധതി. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ നാട്ടിലെത്തുമെന്നാണ് സൂചന. മദ്ധ്യേഷ്യയിലേക്കുള്ള പല വിമാനങ്ങളും ഇന്ത്യ യാത്ര റദ്ദാക്കിയേക്കുകയാണ്. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 17 വിമാനങ്ങളാണ് യാത്രകള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതറിയാതെ അനേകരാണ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW