Friday, March 13, 2026 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 08.11 PM

അഹമ്മദാബാദ് വിമാന ദുരന്തം; ബോയിംഗ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും, നടപടി വ്യോമയാന ഗതാഗതവുമായി ബന്ധപ്പെട്ട സമിതിയുടേത്

plane crash

ദില്ലി: അഹമ്മദാബാദ് വിമാന അപകടത്തിൽ ബോയിംഗ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ പാർലമെൻററി സമിതി. അടുത്തമാസം ആദ്യ ആഴ്ച നടക്കുന്ന യോഗത്തിൽ ബോയിംഗ് അധികൃതരെ വിളിപ്പിക്കും. വ്യോമയാന ഗതാഗതവുമായി ബന്ധപ്പെട്ട സമിതിയുടേതാണ് നടപടി. അതേസമയം, വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് യോജിച്ചത്. രഞ്ജിതയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നും സംസ്കാരം നാളെ നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു

Ads by Google
Ads by Google
LATEST NEWS
TRENDING NOW