-->
പത്തനംത്തിട്ട : രാത്രികാല പട്രോളിങ്ങിനു പോയ പൊലീസുകാര്‍ വനഭാഗത്തെ റോഡില്‍ കടുവയെ കണ്ടു. ഇന്ന് പുലര്‍ച്ചെ ഒന്നോടെ കോന്നി - തണ്ണിത്തോട് റോഡില്‍ മുണ്ടോംമൂഴിക്കും തണ്ണിത്തോട് മൂഴിക്കും ഇടയിലുള്ള ഭാഗത്താണ് കടുവയെ കണ്ടത്. പട്രോളിങ്ങിനിടെ എലിമുള്ളുംപ്ലാക്കല്‍ നിന്ന് തേക്കുതോടിനു പോകാനായി വരികയായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍.
കല്ലാറിന്റെ ഭാഗത്ത് നിന്ന് റോഡിലേക്ക് കുതിച്ചെത്തിയ കടുവ റോഡിന്റെ മറുവശത്തെ ഉയര്‍ന്ന തിട്ടയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ കുറേ മുന്നോട്ടുപോയ ശേഷം വനത്തിലേക്ക് കയറിപോവുകയായിരുന്നു. തണ്ണിത്തോട് പോലീസ് എഎസ്‌ഐ ശിവപ്രസാദും സിപിഒ ശരത്ചന്ദ്രനുമാണ് വാഹനത്തിലുണ്ടായിരുന്നത് .