Friday, March 13, 2026 Last Updated 9 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jun 2025 03.21 PM

എനിക്ക് ഏറെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍; മമിതയ്ക്ക് ആശംസകളുമായി സംഗീത് പ്രതാപ്

sangeeth-prathap
photo-ww.instagram.com/sangeeth.prathap

നടി മമിത ബൈജുവിന് പിറന്നാള്‍ ആശംസകളുമായി നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. ഇത്തവണ പിറന്നാള്‍ ആഘോഷിക്കാന്‍ ഒപ്പം ഇല്ലാത്തതില്‍ ദു:ഖം ഉണ്ടെന്നും വളരെ അടുത്തുതന്നെ തങ്ങള്‍ എപ്പോഴും കണ്ടുമുട്ടുന്നിടത്ത് ഒരുമിച്ച് പിറന്നാളാഘോഷിക്കുമെന്നും സംഗീത് കുറിച്ചു. മമിതയും സംഗീതും ഒരുമിക്കുന്ന ആഷിഖ് ഉസ്മാന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററും മറ്റൊരു പോസ്റ്റായി സംഗീത് പങ്കുവെച്ചിട്ടുണ്ട്.

ഇത് നിന്റെ ദിവസം , അത് എനെറയും സന്തോഷമാണ്. ഇത്തവണ ഈ ദിവസം ആഘോഷിക്കാന്‍ ഞാന്‍ നിന്റെ ഒപ്പം ഇല്ല, പക്ഷേ നീ ഇതറിയുക, ഇഷ്ടം പോലെ സമയം എടുത്ത് നിനക്ക് ഇഷ്ടമുളളതെല്ലാം ചെയ്യുക, ആഘോഷങ്ങള്‍ക്കൊടുവില്‍ നീ ഒന്ന് ശ്വാസമെടുക്കുമ്പോഴേക്കും ഞാന്‍ നിന്റെ അരികിലുണ്ടാകും. നിന്റെ പിന്നിലോ മുന്നിലോ അല്ല, നമ്മള്‍ എപ്പോഴും കണ്ടുമുട്ടുന്ന അതേ സ്ഥലത്ത്.

നീ സൂര്യനുചുറ്റും മറ്റൊരു യാത്രയുടെ തിരക്കിലാണെന്നറിയാം, പക്ഷേ വളരെ അടുത്തുതന്നെ നമ്മള്‍ ഒരേ ആകാശത്തിനു ചുവട്ടില്‍ ഇരുന്ന് ടോസ്റ്റ് ചെയ്യും. എനിക്ക് ഏറെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ സംഗീത് പ്രതാപ് കുറിച്ചു.

ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ച നടനാണ് സംഗീത് പ്രതാപ്. ഒരു ഫിലിം എഡിറ്ററായി സിനിമയിലെത്തിയ സംഗീത് ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്ത് എത്തുകയും പ്രേമലുവിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കുകയും ചെയ്തു.മമിത തന്റെ അടുത്ത സുഹൃത്താണെന്നും തനിക്ക് സഹോദരിയെപ്പോലെയാണെന്നും പല അഭിമുഖങ്ങളിലും സംഗീത് തുറന്നു പറഞ്ഞിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW