Friday, March 20, 2026 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jun 2025 10.34 AM

ചക്രവാതച്ചുഴി; നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കും

in

ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിൻ്റെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക അലേർട്ടുകളൊന്നും നൽകിയിട്ടില്ല.

ബിഹാറിന് മുകളിലായാണ് ന്യുനമർദ്ദം സ്ഥിതിചെയ്യുന്നത്. വടക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ്. ജൂൺ 22 മുതൽ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW