-->
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും പാർട്ടിയിൽ തുടരുമെന്നും കെ.സുധാകരൻ പറഞ്ഞു. പാർട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കിൽ മത്സരിക്കുമെന്നും അദ്ദേഹം ന്യൂഡൽഹിയിൽ പറഞ്ഞു. പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്. പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല. പാർട്ടിക്ക് വിധേയനായി നിൽക്കാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു .
സുധാകരന് കണ്ണൂരില്‍ സീറ്റ് നല്‍കേണ്ടതില്ല എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സുധാകരന്റെ വാശിക്ക് വഴങ്ങേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും നിലപാട് സ്വീകരിച്ചതായാണ് വിവരം. ഇതോടെ സുധാകരന്‍ കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്. സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട് നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന.