Friday, March 20, 2026 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 03.15 PM

സഖിയോടൊപ്പം; പങ്കാളിയെ പരിചയപ്പെടുത്തി അനീഷ് ഉപാസന

aneesh-upasana
photo-www.instagram.com/director_aniesh_upaasana, www.instagram.com/thushara_kamalakshi/

പ്രണയം വെളിപ്പെടുത്തി സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. നടി തുഷാര കമലാക്ഷിയാണ് അനീഷിന്റെ ജീവിത പങ്കാളി. 'സഖിയോടൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് അനീഷ് തന്നെ സോഷ്യൽ മീഡിയയിലൂടെ തുഷാരയെ പരിചയപ്പെടുത്തിയത്.'എസ്‌കലേറ്റർ' എന്ന ചിത്രത്തിൽ തുഷാര അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയ്ക്കും ഏറെ സുപരിചിതയായ തുഷാര.

നടി അഞ്ജലി നായർ ആയിരുന്നു അനീഷിന്റെ മുൻഭാര്യ. ഇരുവരും 9 വർഷങ്ങൾക്കു മുൻപ് വേർപിരിഞ്ഞു. ബാലതാരം ആവണി ഇവരുടെ മകളാണ്. അടുത്തിടെ സൂര്യ ചിത്രം റെട്രോയിലും ആവണി വേഷമിട്ടിരുന്നു.

സ്റ്റിൽ ഫോട്ടോഗ്രാഫർ എന്ന രീതിയിൽ കരിയർ ആരംഭിച്ച അനീഷ് പിന്നീട് സിനിമാ സംവിധാന രംഗത്തേക്ക് കടക്കുകയായിരുന്നു. മാറ്റിനി, സെക്കൻഡ്‌സ്, പോപ്‌കോൺ, ജാനകി ജാനേ എന്നിവയാണ് അനീഷിന്റെ പ്രധാന ചിത്രങ്ങൾ.

മോഹൻലാലിന്റെ ഫോട്ടോഗ്രാഫർ എന്ന നിലയിലും അനീഷ് ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ പേഴ്സണൽ ഫോട്ടോഷൂട്ടുകളിലേറെയും ചെയ്യുന്നത് അനീഷാണ്.

Ads by Google
Friday 20 Jun 2025 03.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW