Friday, March 20, 2026 Last Updated 11 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jun 2025 03.07 PM

ആൺസുഹൃത്തിനൊപ്പം പോയ യുവതിയുടെ മക്കളെ കൊലപ്പെടുത്തി; ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കി

children

ദിണ്ടിഗൽ: തമിഴ്നാട് ദിണ്ടിഗലിൽ ആൺസുഹൃത്തിനൊപ്പം പോയ പവിത്രയെന്ന യുവതിയുടെ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മയും മുത്തശ്ശിയും ജീവനൊടുക്കി. ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് സംഭവം. കൊച്ചുമക്കളായ ലതികശ്രീ, ദീപ്തി എന്നിവരെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മുത്തശ്ശി ചെല്ലമ്മാൾ, അമ്മ കാളീശ്വരി എന്നിവരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം കാളീശ്വരിയുടെ മകൾ പവിത്ര സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയിരുന്നു. ഭർത്താവുമായി അകന്ന് കഴിയുന്ന പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശ്ശിയും എതിർത്തിരുന്നു.

എന്നാൽ പവിത്ര ആ ബന്ധം തുടരുകയും വീട്ടിൽ നിന്ന് ഇറങ്ങിപോവുകയുമായിരുന്നു. ഇതോടെയാണ് രണ്ട് കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മയും മുത്തശ്ശിയും ജീവനൊടുക്കിയത്. രാവിലെയും വീടിന് പുറത്തേക്ക് ആരെയും കാണാത്തതോടെ അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

ഇതേത്തുടർന്ന് പൊലീസെത്തി വീട് തുറന്നപ്പോഴായിരുന്നു നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW