-->
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന്‍ സാജന്‍ സൂര്യ. സോഷ്യല്‍ മീഡിയകളിലും സജീവമായ സാജന്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ മകള്‍ മാളവിക ഡിഗ്രി പൂര്‍ത്തിയാക്കിയ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സാജന്‍. മകളുടെ അഭിമാനകരമായ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ടുളള കുറിപ്പും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
'പ്ലേ സ്‌കൂളില്‍ കൊണ്ടാക്കിയപ്പോള്‍ അമ്മ പോവല്ലേ എന്ന് കരഞ്ഞു വിളിച്ച മാളു, ഡിഗ്രി പാസായപ്പോള്‍ 'ബെസ്റ്റ് ടാലന്റഡ് സറ്റുഡന്റ് ഓഫ് ബിഎസ്സി സൈക്കോളജി, രാജഗിരി കോളേജ്' എന്ന അഭിമാനകരമായ നേട്ടം നേടി ഞങ്ങളെ പ്രൗഡ് അച്ഛനും അമ്മയും ആക്കി. മീനുവിന് റോള്‍ മോഡലും ആയി...' കുറിപ്പ് ഇങ്ങനെ.
സാജന്‍ സൂര്യയുടെ മൂത്ത മകളാണ് മാളവിക. മീനാക്ഷി ആണ് രണ്ടാമത്തെ മകള്‍. തിരുവനന്തപുരം ഏണിക്കര സ്വദേശിയാണ് സാജന്‍ സൂര്യ. ജ്വാലയായ്, ഡിറ്റക്ടീവ് ആനന്ദ് തുടങ്ങിയ സീരിയലുകളാണ് സാജന്‍ സൂര്യയ്ക്ക് ജനശ്രദ്ധ നേടികൊടുത്തത്. ' ബംഗ്ലാവില്‍ ഔത' എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. കുങ്കുമപ്പൂവ്, ഭാര്യ തുടങ്ങിയ സീരിയലുകളിലെയും കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.