Monday, March 16, 2026 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jun 2025 08.27 AM

' നാഗചൈതന്യയുമായി ആ ചിത്രം പ്രൊമോട്ട് ചെയ്യാന്‍ എനിക്ക് ഉദ്ദേശമില്ല' ; സാമന്ത

reacts

സാമന്തയും നാഗചൈതന്യയും ഒരുമിച്ച് അഭിനയിച്ച യേ മായ ചേസവേ എന്ന തെലുങ്ക് ചിത്രംറീ റീലീസിനൊരുങ്ങുകയാണ്. 15 വര്‍ഷം മുന്‍പ് ഇറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രം ജൂലൈ 18നാണ് റീ റിലീസിനൊരുങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷനായി നാഗചൈതന്യയും സാമന്തയും ഒരുമിച്ചെത്തും എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ അതില്‍ പ്രതികരിക്കുകയാണ് സാമന്ത.

നാഗചൈതന്യയുമായി ചിത്രം പ്രൊമോട്ട് ചെയ്യാന്‍ തനിക്ക് ഒരു ഉദ്ദേശവുമില്ലെന്ന് സാമന്ത പറഞ്ഞു. പ്രേക്ഷകരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് നമുക്ക് ജീവിതം നയിക്കാന്‍ കഴിയില്ലെന്നും ബോളിഹുഡ് ഹങ്കാമയോട് സാമന്ത പറഞ്ഞു. 'ഇല്ല, ഞാന്‍ ആരുമായും യേ മായ ചേസവേ പ്രൊമോട്ട് ചെയ്യുന്നില്ല. വാസ്തവത്തില്‍, ഞാന്‍ സിനിമയെ പ്രൊമോട്ട് ചെയ്യാനേ ഉദ്ദേശിക്കുന്നില്ല. ഈ വാര്‍ത്ത എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ സിനിമയുടെ ആരാധകര്‍ക്ക് സിനിമയിലെ പ്രധാന ജോഡിയെ ഒരുമിച്ച് കാണാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് നമുക്ക് ജീവിതം നയിക്കാന്‍ കഴിയില്ല', സാമന്തയുടെ വാക്കുകള്‍.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ യേ മായ ചേസവേ വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ്. ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും. ഇതിന് ശേഷം ഓട്ടോനഗര്‍ സൂര്യ, മനം, മജിലി, മഹാനടി തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2021 ഒക്ടോബറിലായിരുന്നു താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ ജീവിതം നിയമപരമായി വേര്‍പിരിഞ്ഞത്. സാമന്തയുമായി വിവാഹമോചനം നേടിയ നാഗചൈതന്യ പിന്നീട് തെന്നിന്ത്യന്‍ താരം ശോഭിത ധൂലിപാലയെ വിവാഹം ചെയ്യുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW