-->
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാൻ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ മന്ത്രവാദിനിക്ക് അയച്ചു കൊടുത്തയാൾക്ക് ആറ് മാസത്തെ തടവ്. ഫുജൈറ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യയുടെയുടെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘനം ആണ് പ്രതി നടത്തിയതെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. പ്രതിയുടെ പീഡനങ്ങൾ സഹിക്കാനാകാതെ രണ്ട് മാസം മുൻപ് യുവതി കോടതിയിൽ വിവാഹ മോചനത്തിന് അപേക്ഷ നൽകിയിരുന്നു.
ഭാര്യയെ തിരിച്ചു കൊണ്ട് വരാൻ പ്രതി അന്ന് മുതൽ ശ്രമം ആരംഭിച്ചിരുന്നു. ഒടുവിൽ ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട ഒരു മന്ത്രവാദിനിയെ സമീപിച്ചു. മന്ത്രവാദത്തിലൂടെ ഭാര്യയെ തിരികെ കൊണ്ട് വരാമെന്നും അതിനായി പണം ചെലവാകുമെന്നും അവർ പറഞ്ഞു.
മന്ത്രവാദത്തിനായി ആദ്യം ഭാര്യയുടെയും,പ്രതിയിടെയും നഗ്ന ദൃശ്യങ്ങളും വ്യക്തിഗത വിവരങ്ങളും വേണമെന്ന് മന്ത്രവാദി ആവശ്യപ്പെട്ടു.