-->
ബംഗലുരു: യുവ ഡോക്ടറെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ കാമുകിയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഭാര്യ കൃതികയെ പ്രതി മഹേന്ദ്രറെഡ്ഡി കൊലപ്പെടുത്തിയതെന്ന് സൂചന. ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണസംഘത്തിന് കിട്ടിയിരിക്കുന്നത്. സമ്പന്നയായ കൃതികയെ വിവാഹം കഴിച്ച് സ്വത്ത് തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തുകയും അതിനും ശേഷം മുമ്പ് പ്രണയത്തിലായിരുന്ന യുവതിയെ വിവാഹം കഴിക്കുകയുമായിരുന്നു മഹേന്ദ്രറെഡ്ഡി ലക്ഷ്യമിട്ടതെന്നുമാണ് അന്വേഷണസംഘത്തിന് കിട്ടിയിരിക്കുന്ന വിവരം.
വിവാഹത്തിന് മുന്‍പ് ഉണ്ടായിരുന്ന അസുഖ വിവരം മറച്ചുവെച്ചിതനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. എന്നാല്‍, അസുഖ വിവരങ്ങളൊക്കെ അറിഞ്ഞുതന്നെയാണ് സമ്പന്നയായ ഡോ കൃതികയെ മഹേന്ദ്രറെഡ്ഡി വിവാഹം കഴിച്ചതെന്നായിരുന്നു ഇയാള്‍ കൊടുത്ത ആദ്യ മൊഴിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കാമുകിയുമൊത്ത് ജീവിക്കാനാണ് കൊലപാതകമെന്നാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ള മൊഴി. ഇരുവരും പണകൈമാറ്റ ആപ്പുകളിലൂടെ സന്ദേശം കൈമാറിയിരുന്നതായും 'നിന്നോടൊപ്പം ജീവിക്കാന്‍ അവളെ ഞാന്‍ ഇല്ലാതാക്കി' എന്ന സന്ദേശവും കണ്ടെത്തിയിരിക്കുകയാണ്. തുടക്കത്തില്‍ തന്നെ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിരുന്നില്ല. പ്രതിയുടെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
2024ലാണ് മഹേഷും കൃതികയും വിവാഹിതരാകുന്നത്. കൃതികയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ പതിവായിരുന്നു. പല അസുഖങ്ങളും കൃതികയെ അലട്ടിയിരുന്നു. ജന്മനാ ഉള്ള ആരോഗ്യ പ്രശ്നങ്ങളായിരുന്നു ഇതെല്ലാം. എന്നാല്‍ ഇത്തരം രോഗങ്ങളൊന്നും തന്നോട് വിവാഹത്തിന് മുന്‍പ് പറഞ്ഞില്ലായെന്നും ഇതിലെ വിരോധത്തിലാണ് ജീവനെടുത്തതെന്നുമായിരുന്നു ഡോക്ടര്‍ മഹേന്ദ്ര റെഡ്ഡി മൊഴി നല്‍കിയത്. ഡോ മഹേന്ദ്ര റെഡ്ഡി വിവാഹത്തിന് മുന്‍പ് തന്നെ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ഈ പ്രണയം മറച്ചുവെച്ചാണ് സമ്പന്ന കുടുംബാംഗമായിരുന്ന ഡോ കൃതികയെ ഇയാള്‍ വിവാഹം കഴിച്ചത്. പിന്നീട് കൃതികയെ തഞ്ചത്തില്‍ ഇല്ലാതാക്കി കാമുകികൊപ്പം ജീവിക്കാനായിരുന്നു പദ്ധതി.
ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. രോഗിയായിരുന്ന കൃതികയ്ക്ക് ചികിത്സയ്ക്കെന്ന പേരില്‍ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ഇയാള്‍ ദിനവും മരുന്ന് കുത്തിവെച്ചിരുന്നു. രോഗാവസ്ഥയ്ക്ക് കുറവുണ്ടാകാനാണ് ഇഞ്ചക്ഷന്‍ കുത്തിവെക്കുന്നതെന്നായിരുന്നു കൃതികയെ ഇയാള്‍ വിശ്വസിപ്പിച്ചത്. ഭര്‍ത്താവിനെ പ്രാണന് തുല്യം സ്നേഹിച്ച കൃതികയ്ക്കത് മഹേന്ദ്ര റെഡ്ഡിയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയവും തോന്നിയില്ല. പക്ഷേ, ദിനവും നല്‍കുന്ന ഇഞ്ചക്ഷനുകള്‍ അവളെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. പതിയെ അവയവങ്ങളെല്ലാം നശിച്ചു.