Tuesday, March 24, 2026 Last Updated 4 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jun 2025 03.23 PM

' ഹിന്ദി എല്ലാവരും പഠിക്കുന്നത് നല്ലതാണ് , തെക്കേ ഇന്ത്യ, വടക്കേ ഇന്ത്യ വ്യത്യാസമില്ലാതെ ഭാഷ രാഷ്ട്രത്തിന്റെ ഏകതയുടെ ചിഹ്നം; ഗവർണർ

uploads/news/2025/06/786744/1.gif
photo - facebook

തിരുവനന്തപുരം: ഹിന്ദി രാഷ്ട്രത്തിന്റെ ഭാഷയെന്നും അതിനെ എതിർക്കേണ്ട ആവശ്യമില്ല എന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാഷയുടെ പേരിൽ വിഭജനത്തിന്റെ ആവശ്യമില്ല എന്നും പരസ്പരം വിചാരങ്ങളും സംസാരിക്കാനുള്ള ഉപാധിയാണ് അവ എന്നും ഗവർണർ കൂട്ടിച്ചേർത്തു. ഹിന്ദി പ്രചാര സഭയുടെ ബിരുദദാന ചടങ്ങിലായിരുന്നു ഗവർണറുടെ ഭാഷ പരാമർശം.


ഹിന്ദി രാഷ്ട്രത്തിന്റെ ഭാഷയാണ്. തനിക്ക്മലയാളം അറിയില്ല, താൻ പറയുന്ന ഹിന്ദി മറ്റൊരാൾ വേറെ അർത്ഥത്തിലാണ് എടുക്കുന്നത്. മലയാളം ഒരു ദേശത്തിന്റെ ഭാഷയും. അവയുടെ പേരിൽ വിഭജനത്തിന്റെ ആവശ്യമേയില്ല. ഭാഷയോട് വിരോധം കാട്ടേണ്ട ആവശ്യവുമില്ല എന്നും ഗവർണർ പറഞ്ഞു. ഹിന്ദി എല്ലാവരും പഠിക്കുന്നത് നല്ലതാണെന്നും തെക്കേ ഇന്ത്യ, വടക്കേ ഇന്ത്യ എന്ന വ്യത്യാസമില്ലാതെ ഭാഷ രാഷ്ട്രത്തിന്റെ ഏകതയുടെ ചിഹ്നമാണ് എന്നും ഗവർണർ കൂട്ടിച്ചേർത്തു.

Ads by Google
Wednesday 18 Jun 2025 03.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW