-->
നടിയും നര്‍ത്തകിയുമായ ദേവി ചന്ദന വര്‍ഷങ്ങളായി സീരിയല്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ്. കുടുംബപ്രേക്ഷകരുടെ മനസ്സിലിടം നേടിയ ദേവി ചന്ദന ബിഗ് സ്ക്രീനിലും തിളങ്ങിയിട്ടുണ്ട്. കോമഡി സ്‌കിറ്റുകളിലൂടെയാണ് അഭിനയത്തിലെത്തിയ താരം സിനിമയിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. സഹനടി റോളുകളിലാണ് താരം സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
എന്നാല്‍ ആ സമയത്ത് സീരിയലുകളില്‍ മികച്ച കഥാപാത്രങ്ങള്‍ കിട്ടിത്തുടങ്ങിയതോടെ താരം അവിടെ കൂടുതല്‍ പ്രാധാന്യം നല്‍കി. ഏഷ്യാനെറ്റിലെ സ്നേഹക്കൂട്ട് എന്ന സീരിയലില്‍ അമ്മ വേഷമാണ് താരമിപ്പോള്‍ ചെയ്യുന്നത്. അഭിനയത്തിനു പുറമേ തന്റെ യൂട്യൂബ് ചാനലിലെ വ്ലോഗുകളിലൂടെ താരം തന്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സീരിയൽ ഷൂട്ടിങ്ങിന് പോകുമ്പോൾ താൻ നടത്താറുള്ള ഒരുക്കങ്ങൾ വിശദീകരിച്ച് വീഡിയോ പങ്കിടുകയാണ് ദേവി ചന്ദന. സീരിയൽ പ്രേക്ഷകരിൽ ഏറെയും സ്ത്രീകളാണെന്നും അതുകൊണ്ട് അവര്‍ ഏറെ ശ്രദ്ധിക്കുന്നതും സീരിയലിലെ കഥാപാത്രങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാമാണെന്ന് പറയുകയാണ് ദേവി ചന്ദന.
‘‘സീരിയൽ പ്രേക്ഷകരിൽ ഏറെയും സ്ത്രീകളാണ്. അവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് സീരിയലിലെ കഥാപാത്രങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാമാണ്. അതുകൊണ്ട് തന്നെ അഭിനേതാക്കൾ എല്ലാവരും അത്തരത്തിൽ പ്രേക്ഷകരെ കൂടി തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് വസ്ത്രങ്ങൾ ധരിക്കുന്നത്. സീരിയലിൽ നിന്നും കോസ്റ്റ്യൂംസ് നൽകാത്തതുകൊണ്ട് തന്നെ ആർട്ടിസ്റ്റുകളാണ് കോസ്റ്റ്യൂമിനുള്ള പണവും കണ്ടെത്തുന്നത്. അഭിനയിച്ച് സമ്പാദിക്കുന്ന കാശിൽ നിന്നും നല്ലൊരു ശതമാനം വസ്ത്രവും ആഭരണങ്ങളും വാങ്ങി സീരിയൽ താരങ്ങൾക്ക് ചിലവാകാറുണ്ട്. സ്നേഹക്കൂട്ടിന്റെ ഷൂട്ട് തുടങ്ങാൻ പോവുകയാണ്. ഈ സീരിയലിൽ എനിക്കൊരു ട്രാൻസിഷൻ വരാൻ പോവുകയാണ്.
ഇന്ദ്രപ്രസ്ഥത്തിലെ രാജലക്ഷ്മി വലിയ ആഢംബരങ്ങൾ ഉപേക്ഷിച്ച് അതായത് പട്ടുസാരിയും അതിനിണങ്ങിയ ആഭരണങ്ങളുമെല്ലാം ഉപേക്ഷിച്ച് സെറ്റും മുണ്ടിലേക്കും മിനിമൽ ആഭരണങ്ങളിലേക്കും മാറാൻ പോവുകയാണ്. മൂന്ന് ദിവസത്തെ ഷൂട്ടിനായാണ് പോകുന്നത് സീരിയൽ ഷൂട്ടിന് പുറപ്പെടുമ്പോഴുള്ള മുന്നൊരുക്കങ്ങൾ ഇതൊക്കെയാണ്.
ഇത്തവണ പതിനഞ്ച് സാരികൾ കൊണ്ടുപോകണം. മുപ്പത്തിരണ്ട് സീനുകൾ മൂന്ന് ദിവസത്തിനുള്ളിൽ അവർ എടുത്ത് തീർക്കും. അതിനുള്ള കോസ്റ്റ്യൂംസ് നമ്മൾ തന്നെ കൊണ്ടുപോകണം. സെറ്റ് സാരികൾ എല്ലാം ഞാൻ ഡ്രൈ വാഷിന് കൊടുത്താണ് ഉപയോഗിക്കുന്നതെന്നും ദേവി ചന്ദന പറയുന്നു. നിരന്തരമായി കേൾക്കാറുള്ള ചില ചോദ്യങ്ങൾക്കുള്ള മറുപടിയും പുതിയ വ്ലോഗിൽ ദേവി ചന്ദന നൽകി. സീരിയൽ ഷൂട്ടിന് ഉപയോഗിച്ചിട്ടുള്ള നല്ല സാരികൾ ഉടുത്ത് മറ്റ് ഫങ്ഷൻസിന് പോകുമ്പോൾ മിക്കപ്പോഴും കേൾക്കുന്ന ചോദ്യമാണ് സീരിയലുകാർ തന്ന സാരിയാണ് അല്ലേയെന്നത്. സ്വന്തം കോസ്റ്റ്യൂം ഉപയോഗിച്ച് അഭിനയിക്കുന്നവരെല്ലാം ഈ ചോദ്യം കേട്ടിട്ടുണ്ടാകും. പക്ഷെ അങ്ങനെയല്ല. സീരിയലുകാർ ആർക്കും സാരി കൊടുത്ത ചരിത്രം ഉണ്ടായിട്ടില്ല.
ഞങ്ങൾ എല്ലാം സ്വന്തം കോസ്റ്റ്യൂംസ് തന്നെയാണ് സീരിയലിൽ ഉപയോഗിക്കുന്നത്. ഒരു വർഷം പോകുന്ന സീരിയലിന് കുറഞ്ഞത് നൂറ് സാരിയെങ്കിലും വേണം. പിന്നെ എനിക്ക് ഇത്തിരി സാരി ക്രെയ്സ് കൂടി ഉള്ളതുകൊണ്ട് യുനീക്ക് പീസായ സാരികൾ വാങ്ങി ഉപയോഗിക്കണമെന്ന് തോന്നാറുണ്ട്. സാരികൾ മാത്രം വാങ്ങിയാൽ പോരാ പറ്റിയ കമ്മലും മാലയും വളയും പൊട്ടുമെല്ലാം വാങ്ങണം. വളരെ വർഷങ്ങളായി സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ സാരികളുടെ വലിയൊരു ശേഖരം എനിക്കുണ്ട്. എന്റെ ഫ്ലാറ്റിലെ മുറികളിലെ അലമാരികൾ എല്ലാം സാരികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലാം പ്രേക്ഷകരെ കാണിക്കണമെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനൊരു വ്ലോഗ് ചെയ്തത്.
ഒരു ആർട്ടിസ്റ്റിന് ഏറ്റവും സന്തോഷം നൽകുന്നത് പ്രേക്ഷകരുടെ ഫീഡ് ബാക്കാണ്. ഭർത്താവും അമ്മായിയമ്മയും പറഞ്ഞാൽ അനുസരിക്കില്ല, അച്ഛൻ പറഞ്ഞാൽ ദിയ അനുസരണയുള്ള മകളാകും; വീഡിയോ എന്റെ പല വ്ലോഗ് വീഡിയോയിലും വന്ന് സ്നേഹക്കൂട്ടിലെ പ്രകടനത്തെ കുറിച്ച് കമന്റുകൾ കുറിച്ച് ഞാൻ കാണാറുണ്ട്. ഡ്രസ് നല്ലതാണ്, സാരികൾ നല്ലതാണ്, ഓർണമെന്റ്സ് എവിടുന്നാണ് വാങ്ങുന്നത് എന്നൊക്കെ ചോദിക്കാറുണ്ട്. അതിലെല്ലാം എനിക്ക് സന്തോഷമുണ്ട്. സീരിയൽ കാണുന്നതുകൊണ്ടാണല്ലോ നിങ്ങൾ അങ്ങനെ ചോദിക്കുന്നത്. അതിലും താൻ സന്തോഷവതിയാണ്...’’ ദേവി ചന്ദന പറഞ്ഞു.