Friday, March 13, 2026 Last Updated 21 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 11.18 AM

ചെറിയ ശ്വാസംമുട്ടൽ എന്നു പറഞ്ഞ് വച്ചോണ്ടിരുന്നു, പക്ഷേ ആശുപത്രിയിൽ ചെന്നുകഴിഞ്ഞപ്പോഴാണ് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത്; ദേവി ചന്ദന

devi-chandana

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ദേവി ചന്ദന. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആശുപത്രിയിൽ കഴിയേണ്ടിവന്നതിനെക്കുറിച്ച് പ്രേക്ഷകരോട് തുറന്നു പറയുകയാണ് ദേവി ചന്ദന. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് നടി ആശുപത്രിയിൽ ആയിരുന്നു. ഈ വിവരം യൂട്യൂബ് ചാനൽ വഴിയാണ് ആരാധകരോട് പങ്കുവെച്ചത്.

ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ദേവി ചന്ദനയും ഭർത്താവ് കിഷോറും പറഞ്ഞു. ‘മഞ്ഞപ്പിത്തമല്ലേ’ എന്ന് ചോദിച്ച് അസുഖത്തെ നിസാരമാക്കി കണ്ടവരുണ്ടെന്നും ദേവി ചന്ദന പറഞ്ഞു. നിസാരമായി തള്ളിക്കളയേണ്ട അസുഖമല്ല ഇതെന്ന് പറഞ്ഞ ദേവി ചന്ദന തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും വിവരിച്ചു. ‘കുറച്ചുനാളായി കാണുന്നില്ലല്ലോ എന്ന് കുറേപ്പേർ അന്വേഷിച്ചിരുന്നു.

ഒരു മാസമായി ആശുപത്രിയിലായിരുന്നു. ചെറിയ ശ്വാസംമുട്ടൽ എന്നു പറഞ്ഞ് വച്ചോണ്ടിരുന്നു. പക്ഷേ ആശുപത്രിയിൽ ചെന്നുകഴിഞ്ഞപ്പോഴാണ് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത്. ലിവർ എൻസൈമുകൾ നന്നായി കൂടി. ഐസിയുവിൽ അഡ്മിറ്റായി. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഇപ്പോൾ ഭേദമായി വരുന്നു.

കോവിഡ് വന്നപ്പോൾ കരുതിയത് അതായിരിക്കും ഏറ്റവും വലിയ പ്രതിസന്ധി എന്നാണെന്ന്. ആറ് മാസം കഴിഞ്ഞപ്പോൾ എച്ച് വൺ എൻ വൺ ബാധിച്ചു. അപ്പോൾ തോന്നി കോവിഡ് എത്രയോ ഭേദമായിരുന്നെന്ന്. എച്ച് വൺ എൻ വൺ ബാധിച്ച് ആകെ ബുദ്ധിമുട്ടി. പക്ഷേ ഇതുണ്ടല്ലോ… ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠമായിരുന്നു.

എവിടെ നിന്നാണ് ഈ അസുഖം കിട്ടിയതെന്ന് എല്ലാവരും ചോദിച്ചു. ഞാൻ ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ല. മൂന്നാറിലൊക്കെ എല്ലാവരുടെയും കൂടെയാണ് പോയത്. അതുകഴിഞ്ഞ് മുംബൈയിൽ എനിക്കൊരു ഫങ്ഷനുണ്ടായിരുന്നു. അപ്പോഴും കൂടെ ആളുകളുണ്ടായിരുന്നു. അതുകഴിഞ്ഞ് ഷൂട്ടിങ്ങിന് പോയപ്പോഴും എല്ലാവരുമുണ്ടായിരുന്നു. എന്റെ ഭയങ്കര പ്രതിരോധശേഷി കൊണ്ടാവാം, എനിക്ക് മാത്രം അസുഖം വന്നത്.’– ദേവി ചന്ദനയുടെ വാക്കുകൾ.

ദേവി ചന്ദനയുടെ രോഗാവസ്ഥയെക്കുറിച്ച് ഭർത്താവ് കിഷോറും വിഡിയോയിൽ സംസാരിച്ചു. ‘കഴിഞ്ഞ മാസം 26ന് രാത്രി അഡ്മിറ്റായതാണ്. ആ സമയത്ത് അട്ടയൊക്കെ ചുരുണ്ട് കിടക്കുന്നതുപോലെയായിരുന്നു കിടപ്പ്. സംസാരമില്ല, എഴുന്നേൽക്കില്ല. ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കുമ്പോൾ ഛർദിക്കുന്നു. അതുകൊണ്ട് ഭക്ഷണം കാണുമ്പോൾ കഴിച്ചാൽ ഛർദിക്കുമോയെന്ന പേടി. ആകെ വല്ലാത്തൊരു അവസ്ഥയായിരുന്നു. കണ്ണും ദേഹവുമൊക്കെ മഞ്ഞക്കളർ. ബിലിറൂബിൻ 18 ആയി. എൻസൈംസൊക്കെ ആറായിരമൊക്കെയായി.’– കിഷോർ പറഞ്ഞു.

‘ഈ അസുഖത്തിനെക്കുറിച്ച് നമുക്ക് ധാരണയില്ലായിരുന്നു. ഇടയ്ക്ക് ശ്വാസം മുട്ടൽ ഉണ്ടാകാറുണ്ടായിരുന്നു. അത് തണുപ്പിന്റെയൊക്കെ ആകുമെന്ന് കരുതി നിസ്സാരമായി കണ്ടു. കരൾ വീങ്ങിയിരിക്കുന്നു കാരണം ശ്വാസം മുട്ടിയതാണ്. ആശുപത്രിയിലായതു കാരണം എന്റെ കുഞ്ഞുങ്ങളുടെ അരങ്ങേറ്റം നേരിൽ കാണാൻ കഴിഞ്ഞില്ല. ഫോണൊക്കെ കൈയിലെടുത്തിട്ട് മൂന്നാഴ്ചയോളമായി.

ഐസിയുവിൽ ഫോൺ പറ്റില്ല. ഒരുപാട് പേർ വിളിച്ച് അന്വേഷിച്ചിരുന്നു. എല്ലാവർക്കും നന്ദി.’– ദേവി ചന്ദന വിഡിയോയിൽ പറഞ്ഞു. മഞ്ഞപ്പിത്തമാണെന്ന് പറയുമ്പോൾ പലരും ലാഘവത്തോടെ സംസാരിച്ചതായും ദേവി ചന്ദനയും ഭർത്താവും പറഞ്ഞു. ഭക്ഷണത്തിലടക്കം വളരെയധികം ശ്രദ്ധ കൊടുത്താണ് കരളിന്റെ ആരോഗ്യം ഇപ്പോഴും കാക്കുന്നതെന്ന് താരം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW