Monday, March 16, 2026 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jun 2025 09.05 AM

' മീശമാധവന്‍ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താന്‍ ആണ് ഈ നാടകം' ; ആര്‍ജെ അഞ്ജലിക്കെതിരെ നടി ഗീതി സംഗീത

for, call

അവതാരകയും റേഡിയോ ജോക്കിയുമായ ആര്‍ജെ അഞ്ജലിയെ വിമര്‍ശിച്ച് നടി ഗീതി സംഗീത. മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയെ വിളിച്ച് മോശമായി സംസാരിച്ചത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഗീതി സംഗീത കുറിച്ചു. ഒരുതവണ വിളിച്ച് അധിക്ഷേപിച്ചിട്ട് അവര്‍ മര്യാദ കൊണ്ട് ഒന്നും പറയാതെ കട്ട് ചെയ്തതിനു ശേഷം വീണ്ടും വിളിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും ഇനി ഓരോ കാള്‍ വരുമ്പോഴും പേടിയോടെയല്ലാതെ എങ്ങനെ ആ സ്ത്രീ കാള്‍ എടുക്കുമെന്നും ഗീതി ചോദിക്കുന്നു. മീശമാധവന്റെ പേര് പറഞ്ഞു ന്യായീകരിക്കാനുളള തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു എന്നും അഞ്ജലി മാപ്പ് പറഞ്ഞെത്തിയ വീഡിയോയുടെ കമന്റില്‍ ഗീതി സംഗീത കുറിച്ചു.

ഗീതി സംഗീതയുടെ പ്രതികരണം

അവര്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. നിങ്ങള്‍ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയില്‍ സംസാരിച്ച ശേഷം, അവര്‍ കാള്‍ കട്ട് ചെയ്തപ്പോള്‍ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു? നിങ്ങള്‍ ഇത്രയും ആര്‍ത്തുല്ലസിച്ച് ചിരിക്കാന്‍ വേണ്ടി എന്തുണ്ടായി?

അവരുടെ മര്യാദ കൊണ്ടാണ് അവര്‍ ആ കാള്‍ കട്ട് ചെയ്തതും, വീണ്ടും ആ നമ്പറില്‍ നിന്ന് വിളിച്ചപ്പോള്‍ എടുക്കാതിരുന്നതും. ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറില്‍ നിന്ന് വിളി വന്നാല്‍ പേടിയോടെയല്ലാതെ അവര്‍ക്ക് അത് അറ്റന്‍ഡ് ചെയ്യാന്‍ കഴിയുമോ? ഇതില്‍ കൂടി എന്ത് മെസേജ് ആണ് നിങ്ങള്‍ സമൂഹത്തിന് കൊടുക്കാന്‍ ഉദ്ദേശിച്ചത്?

എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശമാധവന്‍ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താന്‍ ആണ് ഈ നാടകം..!

മെഹന്ദി ആര്‍ട്ടിസ്റ്റായ ഒരു സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട അനാവശ്യമായ രീതിയില്‍ സംസാരം നടത്തുന്ന അഞ്ജലിയുടെ വീഡിയോയാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. യുവതി കോള്‍ കട്ട് ചെയ്ത് പോവുകയായിരുന്നു. അഞ്ജലി തന്നെ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ താരത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW