-->
ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ച് കൈയടി നേടിയ താരമാണ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേര് യഥാര്‍ത്ഥത്തില്‍ യോജിക്കുന്ന താരം ഉര്‍വ്വശിയാണെന്ന് പല അഭിനേതാക്കളും സംവിധായകരും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത്രയും വേര്‍സറ്റാലിറ്റിയുള്ള താരം ദക്ഷിണേന്ത്യയില്‍ ഇല്ലെന്ന് പലരും പല തവണ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മഞ്ജുവാര്യര്‍ക്കൊപ്പം വേദി പങ്കിടാനെത്തിയ ഉര്‍വ്വശിയെ സൂപ്പര്‍സ്റ്റാറെന്ന് വിളിച്ച അവതാരികയോട് അങ്ങനെ വിളിക്കരുതെന്ന് തിരുത്തി പറയുകയാണ് ഉര്‍വ്വശി. രണ്ട് സൂപ്പർ സ്റ്റാറുകൾ വേദിയിലേക്ക് എന്നാണ് അവതാരിക പറഞ്ഞത്. എന്നാല്‍ ആ വിളി തിരുത്തി ഒരു സൂപ്പർസ്റ്റാർ മതിയെന്നായിരുന്നു ഉർവശിയുടെ പ്രതികരിച്ചത്. ‘‘രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ എന്ന് പറയുന്നത് കേട്ടു. അതിലൊരെണ്ണം കട്ട് ചെയ്തേക്ക്. എനിക്ക് ലേഡീ സൂപ്പർസ്റ്റാർ പദവി വേണ്ട...’’ എന്നാണ് ഉര്‍വ്വശി ആദ്യം പറഞ്ഞത്. അതു കേട്ടിട്ട് ‘ചേച്ചി മാത്രം...’’ എന്നായി മഞ്ജു വാര്യര്‍. ‘‘എനിക്ക് വേണ്ട കൊച്ചേ, വേണ്ട. ആ മഹാഭാരം ചുമക്കാന്‍ എനിക്ക് വയ്യ. സൂപ്പര്‍സ്റ്റാറാണെന്ന് കേള്‍ക്കുന്നത് വലിയ ഭാരമാണ്. നമ്മള്‍ വലിയ കുഴപ്പമില്ലാത്ത ഒരു ആര്‍ട്ടിസ്റ്റായി ഇങ്ങനെ ഒരു സൈഡില്‍ കൂടിയങ്ങ് പൊക്കോളാം...അതാ നല്ലത്...’’ ഉര്‍വ്വശി പറഞ്ഞു. നിറഞ്ഞ കൈയടിയോടെയാണ് ആരാധകര്‍ ഉര്‍വ്വശിയുടെ വാക്കുകളെ ഏറ്റെടുത്തത്. പറഞ്ഞതിനു ശേഷം മഞ്ജു വാര്യര്‍ക്കൊപ്പം നിന്ന് ഉര്‍വ്വശി ചിത്രങ്ങള്‍ക്കും പോസ് ചെയ്തു.
വീഡിയോയ്ക്ക് താഴെ ‘എന്തൊക്കെ പറഞ്ഞാലും ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി തന്നെ, ഉർവശി ചേച്ചി ഇങ്ങനെ ഒന്നും പറയല്ലേ മലയാളം ഫിലിം എന്നല്ല പല ഭാഷകളിൽ നോക്കാണെകിലും അങ്ങയെ വെല്ലാൻ ആരുമില്ല, ഉർവശി ചേച്ചി അടുത്ത് മഞ്ജു ഒന്നും അല്ല..... ഉർവശി ചേച്ചി ഒരുയൂണിവേഴ്സിറ്റി ആണ് പഠിക്കാൻ ഉണ്ട് മഞ്ജു, ചേച്ചി സമ്മതിച്ചില്ലങ്കിലും ജനങ്ങൾ സമ്മതിക്കില്ലല്ലോ, വണ്‍ ആന്‍ഡ് ഒണ്‍ലി ലേഡി സൂപ്പര്‍സ്റ്റാര്‍ ഉർവ്വശി ചേച്ചി...’ എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍.