Monday, March 16, 2026 Last Updated 15 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jun 2025 02.03 PM

ഫാദേഴ്‌സ് ഡേയില്‍ അച്ഛനൊപ്പമുളള കുട്ടിക്കാല ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ യുവനായിക; വൈറല്‍

parvathy
photo-www.instagram.com/par_vathy/

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് പാർവതി തിരുവോത്ത്. നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ തന്റേതായ സാന്നിധ്യം നേടിയെടുത്തത് ചുരുങ്ങിയ കാലം കൊണ്ടാണ്. ശക്തമായ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുവാൻ പാർവതിക്കുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. മനോഹരമായിയാണ് ഓരോ കഥാപാത്രത്തെയും പാർവതി അഭിനയിച്ച ഫലിപ്പിക്കുന്നത്. താരത്തിന്റെ ഓരോ വാർത്തകളും വളരെ വേഗം ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം.

ഫാദേഴ്സ് ഡേയിൽ പാർവ്വതി പുങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അച്ഛനൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രവും പാർവതി പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തങ്കലാൻ, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങളിലാണ് പാർവതി അവസാനമായി അഭിനയിച്ചത്.പന്ത്രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ കിരൺ ടിവിയിൽ അവതാരകയായിരിക്കെയാണ് 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലേക്ക് പാർവതിയ്ക്ക് അവസരം ലഭിക്കുന്നത്. 2006ൽ ഔട്ട് ഓഫ് സിലബസ് പുറത്തിറങ്ങി. പിന്നീട് നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി (2015) ടേക്ക് ഓഫ്‌, ഉയരെ(2019) എന്നീ ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ‘ടേക്ക് ഓഫി’ലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു. കാമ്പുള്ള കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇടം ഉറപ്പിക്കാൻ സാധിച്ച അഭിനേത്രിയാണ് പാർവതി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW