-->
നടിയും അവതാരകയും വ്‌ളോഗറുമായ പേളി മാണി മലയാളികള്‍ക്ക് സുപരിചിതയാണ്. നടന്‍ ശ്രീനിഷ് അരവിന്ദിനെയാണ് പേളി വിവാഹം ചെയ്തിരിക്കുന്നത്. നില, നിറ്റാര എന്നിങ്ങനെ രണ്ടു പെണ്‍മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.
ഇപ്പോള്‍ ഫാദേഴ്‌സ് ഡേയില്‍ പേളി പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. അച്ഛന്‍ പോള്‍ മാണിക്കൊപ്പമുളള തന്റെ കുട്ടക്കാല ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പേളി ശ്രീനി ദമ്പതികളുടെ ഇളയ മകള്‍ നിറ്റാരയോടുളള ആ ചിത്രത്തിന്റെ സാമ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
'നിറ്റാരയുടെ ഫോട്ടോ കാണിച്ച് പറ്റിക്കുന്നോ,'
'പേളിയുടെ കുട്ടിക്കാലം പോലെ ഉണ്ട് നിറ്റാരയെ കാണാന്‍,'
'കുഞ്ഞിലെയുള്ള ഫോട്ടോയിലുള്ള മോളും ഇപ്പോഴത്തെ മോളും ഒന്നല്ലെ,'
'കുട്ടി നിറ്റാര,' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.