Sunday, March 15, 2026 Last Updated 21 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 16 Jun 2025 02.44 PM

മോഹലാലിന്റെ വില്ലനായി അഭിനയിക്കണം, ഒരു ചാൻസ് തരുമോയെന്ന് മോഹൻ ബാബു; 560 സിനിമകള്‍ ചെയ്ത ആളാണിത് ചോദിക്കുന്നതെന്ന് മോഹന്‍ലാല്‍

uploads/news/2025/06/786430/Untitled-6.jpg
Mohanlal on kannappa trailer launch event (Image Source: Youtube)

മോഹന്‍ലാലിന്റെ സിനിമകളെന്നു കേട്ടാല്‍ തന്നെ ആരാധകര്‍ക്ക് ആവേശമാണ്. താരരാജാവിന്റെ സിനിമകള്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ​ആരാധകരുടെ ആവേശം നിറഞ്ഞ പോസ്റ്റുകളും തുടങ്ങും. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കണ്ണപ്പ’യെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വിഷ്ണു മ‍ഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘കണ്ണപ്പ’. ഇക്കഴിഞ്ഞ ദിവസമാണ് ഈ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ഫംഗ്ഷന്‍ നടന്നത്.
ഇപ്പോഴിതാ കണ്ണപ്പയുടെ ട്രൈലെർ ലോഞ്ചിനിടെ മോഹൻലാലും തെലുങ്ക് നടൻ മോഹൻ ബാബുവും തമ്മിലുള്ള നിമിഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹൻബാബുവിന് തന്റെ വില്ലനായി അഭിനയിക്കണമെന്ന ആഗ്രഹമുള്ളതായിട്ടാണ് മോഹൻലാല്‍ വെളിപ്പെടുത്തിയത്. എന്നാല്‍ താൻ മോഹൻബാബുവിന്റെ വില്ലനായി അഭിനയിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘‘മോഹൻ ബാബുവിനൊപ്പം അഭിനയിക്കുന്നത് അത്ര എളുപ്പമല്ലെന്ന് മോഹൻലാല്‍ തമാശയായി പറഞ്ഞു. മോഹൻബാബുവിനെ കണ്ടാല്‍ പാവമാണെന്ന് തോന്നുമെങ്കിലും ആള്‍ക്കാരെ അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്യും. വെറുതേ പറഞ്ഞതാണ്. അത്രമേല്‍ നല്ലൊരു വ്യക്തിയാണ് മോഹൻ ബാബു.
560 സിനിമ ചെയ്തയാളാണ് എന്നോട് ഒരു സിനിമ തരുമോ എന്ന് ചോദിച്ചത്. അതും എന്റെ വില്ലനായി അഭിനയിക്കണമെന്നാണ് പറഞ്ഞത്. സാർ നീങ്ക ഹീറോ, നാൻ വില്ലൻ. എനിക്ക് ആ ഭാഗ്യമുണ്ടാവട്ടെ. നമുക്ക് അടുത്ത് ഏതെങ്കിലുമൊരു സിനിമ ചെയ്യണം. തീർച്ചയായിട്ടും അത് സംഭവിക്കട്ടെ...’’ മോഹൻലാല്‍ പറഞ്ഞു.
മോഹൻബാബു നിർമിച്ച്‌ മുകേഷ് കുമാർ സിങ് സംവിധാനംചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കണ്ണപ്പ. ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങ്ങിന്റെ തെലുഗിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.

കഴിഞ്ഞ ദിവസമാണ് ‘കണ്ണപ്പ’യുടെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്. 2 മിനിറ്റും 54 സെക്കൻഡും ദൈര്‍ഘ്യമുള്ള ട്രെയിലറിലൂടെ സിനിമയുടെ ഔട്ട്ലുക്ക് മുഴുവന്‍ ആരാധകരിലേക്ക് എത്തുന്നുണ്ട്. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവർ സിനിമയിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ട്രെയിലറിൽ മോഹൻലാലും പ്രഭാസും അക്ഷയ് കുമാറുമുണ്ട്. പാർവതിയായി കാജൽ അഗർവാളുമുണ്ട് സിനിമയില്‍.
100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിന്റെ ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പ റിലീസിനൊരുങ്ങുന്നത്.

Ads by Google
Monday 16 Jun 2025 02.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW