Monday, March 16, 2026 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jun 2025 05.50 PM

പൊതുവേദിയില്‍ കമല്‍ ഹാസന് വാള്‍ സമ്മാനമായി നല്‍കി ആരാധകന്‍; ദേഷ്യപ്പെട്ട് താരം- വീഡിയോ

man, event

പൊതുവേദിയില്‍ വച്ച് വാള്‍ സമ്മാനമായി നല്‍കിയ ആരാധകനോട് ദേഷ്യപ്പെട്ട് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ ഹാസന്‍. ചെന്നൈയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയാണ് കമല്‍ ഹാസന് വാള്‍ നല്‍കാനായി ആരാധകന്‍ എത്തിയത്. കമലിന്റെ കൈയ്യില്‍ വാള്‍ കൈയ്യില്‍ പിടിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

പരിപാടിക്കിടെ നിരവധി ആളുകള്‍ കമലിനൊപ്പം ഫോട്ടോ എടുക്കാനായി പലരും വേദിയിലേക്ക് എത്തിയിരുന്നു. ഇതിനിടെയാണ് ഒരാള്‍ വാളുമായി എത്തിയത്. വാളുമായി എത്തിയ ആളോട് കമല്‍ ദേഷ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. പിന്നീട് പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

ആദ്യം ശാന്തമായി ഫോട്ടോയ്ക്ക് പോസ് ചെയ്‌തെങ്കിലും വാള്‍ പുറത്തേക്കെടുക്കാന്‍ ശ്രമിച്ചതോടെ കമല്‍ ദേഷ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തെ ആക്രമിക്കാന്‍ എത്തിയതാണോ എന്നതടക്കമുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ എത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം, കന്നഡ ഭാഷയെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തില്‍ ആയിരുന്നു കമല്‍ ഹാസന്‍. താരം മാപ്പ് പറയാത്തതിനാല്‍ പുതിയ ചിത്രമായ ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിച്ചിട്ടില്ല. നിലവില്‍ 50 കോടി മാത്രം കളക്ഷനാണ് സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായിട്ടുള്ളു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW