Friday, March 20, 2026 Last Updated 8 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 04.37 PM

നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു, മഹേഷ് കുമാറിന് ഒന്നാം റാങ്ക്; ആദ്യ നൂറില്‍ കേരളത്തില്‍ നിന്ന് ആരുമില്ല, 12.36 ലക്ഷത്തിലധികം പേര്‍ക്ക് യോഗ്യത

updates

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു രാജസ്ഥാൻ സ്വദേശിക്ക് ഒന്നാം റാങ്ക്; ആദ്യ നൂറിൽ കേരളത്തിൽനിന്നും ആരുമില്ല
ന്യൂഡൽഹി∙ നീറ്റ് യുജി (2025) ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനിൽനിന്നുള്ള മഹേഷ് കുമാറിനു ഒന്നാം റാങ്ക്. ആദ്യ നൂറിൽ കേരളത്തിൽനിന്നും ആരുമില്ല. 109–ാം റാങ്ക് നേടിയ ഡി.ബി.ദീപ്നിയ (99.99 ശതമാനം) സംസ്ഥാനത്ത് ഒന്നാമതായി. പിഡബ്ള്യുബിഡി (പേഴ്സൻ വിത്ത് ബെഞ്ച്മാർക്ക് ഡിസബിലിറ്റീസ്) വിഭാഗത്തിൽ മൂന്നാം റാങ്ക് മലയാളി വിദ്യാർഥിനി സ്വന്തമാക്കി. കെ.കെ.ഷെഹിൻ ആണ് മൂന്നാം റാങ്ക് കരസ്ഥാമാക്കിയത്.

ഒന്നാം റാങ്ക് കരസ്ഥമാക്കിയ മഹേഷ് കുമാർ 99.9999547 പെർസന്റൈൽ സ്കോറോടെയാണ് അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള ഉത്കർഷ് അവാദിയയും മഹാരാഷ്ട്രയില്‍ നിന്നുള്ള കൃഷാങ് ജോഷിയും രണ്ടാം സ്ഥാനം നേടി. ഡൽഹി, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ജനറൽ വിഭാഗത്തിലെ വിദ്യാർഥികളാണ് ആദ്യ 10 റാങ്കുകളിൽ എത്തിയിരിക്കുന്നത്.

എം‌ബി‌ബി‌എസ്, ബി‌ഡി‌എസ്, ബി‌എസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ്, വെറ്ററിനറി കോഴ്‌സുകൾ, ആയുഷ് പ്രോഗ്രാമുകൾ (ബി‌എ‌എം‌എസ്, ബി‌എം‌എസ്, ബി‌എച്ച്‌എം‌എസ്, ബി‌എസ്എം‌എസ്) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് യുജി 2025 സ്കോർ അടിസ്ഥാനമാക്കിയായിരിക്കും നടത്തുക.

Ads by Google
Ads by Google
LATEST NEWS
TRENDING NOW