-->
സീരിയലുകളിലൂടെ എത്തി കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഒരുപാട് താരങ്ങളുണ്ട്. അതില്‍ ചിലരൊക്കെ സിനിമയിലും തിളങ്ങിയിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന സീരിയല്‍- സിനിമാ താരമാണ് ഗായത്രി അരുണ്‍. അഭിനയത്തില്‍ മാത്രമല്ല അവതാരകയായും ഗായത്രി കൈയടി നേടിയിട്ടുണ്ട്. എഴുത്തുകാരി എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ഗായത്രി. എല്ലാ വിശേഷങ്ങളും ഫോട്ടോയുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോള്‍ കേരളത്തില്‍ നിന്നും പഹല്‍ഗാമിലേക്ക് നടത്തിയ യാത്രയുടെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. 26 ബുളളറ്റുകളിലായി പഹല്‍ഗാമിലേക്ക് നടത്തിയ തന്റെ യാത്രാനുഭവം സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പറയുകയാണ് ഗായത്രി.
ഗായത്രിയുടെ വാക്കുകള്‍:
ബുള്ളറ്റുകള്‍ 26 ജീവനുകള്‍ എടുത്ത നാട്ടിലേക്ക് 26 'ബുള്ളെറ്റുകളിലായി' കേരളത്തില്‍ നിന്നു നടത്തിയ യാത്ര പഹല്‍ഗാം അറ്റാക്കില്‍ മനം നൊന്ത് സുരക്ഷാ സംവിധാനത്തെയും ഭരണകൂടത്തെയും കുറ്റപ്പെടുത്തുന്ന ഫേസ്ബുക് പോസ്റ്റുകളുടെ പേമാരിക്കിടയില്‍ തനിക്ക് എന്ത് ചെയ്യാനാകും എന്ന ഒരു വ്യക്തിയുടെ ചിന്തയില്‍ ഉരുത്തിരിഞ്ഞ ഒരു പോസ്റ്റ്. ''ബുള്ളറ്റുകള്‍ക്ക് എതിരെ ബുള്ളറ്റുകള്‍'' കൊണ്ടുള്ള മറുപടി.
ഡോ. രാമാനന്ദ് കുറിച്ച ആ പോസ്റ്റിന്റെ താഴെ ആയിരക്കണക്കിന് ദേശസ്‌നേഹികള്‍ ആണ് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചത്. 'Chalo LOC' എന്ന പേരില്‍ പെട്ടെന്ന് തന്നെ അതൊരു സംഘടനയായി മാറി. രാജ്യത്ത് ആര്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയണം എന്നും ബുള്ളെറ്റുകള്‍ക്ക് നമ്മളെ നിശ്ശബ്ദരാക്കാന്‍ കഴിയില്ല എന്നുമുള്ള സന്ദേശവുമായി കാലടി ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥാനത്ത് നിന്ന് കഴിഞ്ഞ ജൂണ്‍ 1 ന് പുറപ്പെട്ട സംഘം ഇന്നലെ 12ആം ദിവസം ഭാരതത്തിന്റെ അവസാന വില്ലേജ് ആയ ടീത്വാളില്‍ എത്തി. അരുണും യാത്രയില്‍ ഒരാളായി ഉണ്ടായിരുന്നു. ശ്രീനഗറില്‍ നിന്നു ഞാനും ഈ ഉദ്യമത്തിന്റെ ഭാഗമായി.
April 22 ലെ ആ ദുരന്തതിന് ശേഷം ആളുകള്‍ക്ക് പ്രവേശനം നിഷേധിച്ച സ്ഥലമാണ് ഞങ്ങള്‍ ഇന്നലെ എത്തിയ ടീത്വാളിലെ ശാരദ യാത്രാ ക്ഷേത്രം. ശ്രീ ശങ്കരാചാര്യര്‍ കേരളത്തില്‍ നിന്ന് കാല്‍നടയായി വന്ന് സര്വ്വജ്ഞപീഠം കയറിയ യാത്ര തുടങ്ങിയ സ്ഥലം. യാത്ര അവസാനിപ്പിച്ച ശാരദാ പീഠം ഇപ്പൊള്‍ POK ല്‍ ആണുള്ളത്. ശ്രീനഗറില്‍ നിന്ന് മറ്റൊരു ജാഗ്രതാ മേഖലയായ കുപ്പുവാരക്ക് ആണ് ആദ്യം ഞങ്ങള്‍ എത്തിയത്. അവിടെ എത്തുമ്പോഴും ടീത്വാളിലേക്കുള്ള അനുമതി ലഭിച്ചിരുന്നില്ല. പക്ഷേ അത്ഭുതമെന്നോണം കളക്ടര്‍ ആയുഷി ഞങ്ങളെ നേരില്‍ കാണാന്‍ അനുവദിക്കുകയും കാശ്മീരിലേക്കുള്ള ടൂറിസം പൂര്‍വാധികം ശക്തിയായി പുനരാരംഭിക്കണം.
എന്നും ആ സന്ദേശവുമായി വന്ന നിങ്ങളാണ് അതിന് ഏറ്റവും മികച്ചത് എന്നും പറഞ്ഞ് ഞങ്ങള്‍ക്കുള്ള അനുവാദം നല്‍കി. അങ്ങനെ പോലീസ് സംരക്ഷണത്തില്‍ ഞങ്ങള്‍ പാകിസ്താനുമായി ഏതാനും മീറ്റര്‍ അകലത്തിലുള്ള ആ സ്ഥലം സന്ദര്‍ശിച്ചു. രവീന്ദ്ര പണ്ഡിറ്റ് എന്ന വ്യക്തി സംരക്ഷിച്ചു പോരുന്ന ആ ക്ഷേത്രത്തില്‍
ചുറ്റിലും പോലീസും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും. രാവിലെ തന്നെ അവരുടെ മോക്ഡ്രില്ല്. സമാധാനം ആണ് ഒരു മനുഷ്യന്റെ ഏറ്റവും എറ്റവും വലിയ സ്വത്ത്. അത് ഈ ജനങ്ങള്‍ക്ക് ഇനി എത്രനാള്‍ അകലെ? നമുക്ക് ഒന്നിച്ച് പ്രാര്‍ത്ഥിക്കാം,നമ്മളാല്‍ കഴിയുന്ന വിധം പ്രതികരിക്കാം, ഒന്നിച്ച് സ്വയം ഉയര്‍ത്താം. ഭീകരവാദത്തിനോട് ഒരിക്കലും സന്ധി ഇല്ലാ... ജയ്ഹിന്ദ് ...