Friday, March 20, 2026 Last Updated 12 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 10.44 AM

ബെംഗളൂരുവിൽ വാഹനാപകടം; നാല് മരണം,16 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

deaths

ബെംഗളൂരു: ബെംഗളൂരു ദേശീയപാതയിൽ വാഹനാപകടം. ഇന്ന് പുലർച്ചെ നാല് മണിക്ക് തിരുപ്പതി - ബെംഗളൂരു ദേശീയപാതയിലെ ഹോസ്കൊട്ടയിലാണ് അപകടം സംഭവിച്ചത്. നാല് പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി.

ആന്ധ്രാ പ്രദേശ് ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കേശവ് റെഡ്ഡി, തുളസി, പ്രണതി, ഒരു വയസുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമായി തുടരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW