Monday, March 16, 2026 Last Updated 26 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 11.20 AM

'ദൈവമുണ്ടെങ്കില്‍ ഒരാളെ മാത്രം രക്ഷിച്ചു എന്ന് പറയാന്‍ പറ്റുമോ?'; കുറിപ്പുമായി തമ്പി ആന്റണി

about, news

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് നടനും എഴുത്തുകാരനുമായ തമ്പി ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ഈ അപകടത്തില്‍ ഉത്തരം കിട്ടാത്ത ആറു ചോദ്യങ്ങളും അദ്ദേഹം ഉയര്‍ത്തുന്നു.

തമ്പി ആന്റണിയുടെ കുറിപ്പ്:

ഇന്നത്തെ ചിന്ത
എല്ലാവര്‍ക്കും ഒരു സമയമുണ്ട് , ഒരാളെ ദൈവം രക്ഷിച്ചു എന്നൊക്കെ ഇപ്പോഴും പറയുന്ന അന്ധവിശ്വാസികള്‍ നമിക്കിടയിലുണ്ട്. ദൈവമുണ്ടെങ്കില്‍ ഒരാളെ മാത്രം രക്ഷിച്ചു എന്ന് പറയാന്‍ പറ്റുമോ? അങ്ങനെയെങ്കില്‍, പിഞ്ചു കുഞ്ഞുങ്ങളെയടക്കം, ബഹുഭപരിപക്ഷം വിശ്വാസികളായ യാത്രക്കാരെയും ചുട്ടുകരിച്ച ദൈവം എത്രയോ ക്രൂരനാണ്. രമേശ് വിശ്വാസ് കുമാറിന്റെ രക്ഷപെടല്‍ തീര്‍ത്തും ആക്സിഡന്റല്‍ മാത്രമാണ്. അയാള്‍ പെട്ടന്ന് എഴുന്നേറ്റു കണ്ണുതുറന്നപ്പോള്‍ ചുറ്റിനും കരിഞ്ഞ ശവകൂനകള്‍. അവിടുന്ന് അദേഹം ഓടുന്നതുകണ്ട്, ഒരാമ്പുലന്‍സ് അദ്ദേഹത്തെ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. നിസാര പരിക്കുകളോടെയാണ് വിശ്വാസ് രക്ഷപെട്ടത് എന്നാണ് അറിഞ്ഞത്. ജീവിതത്തില്‍ സംഭവിക്കുന്നതൊക്കെ, നമ്മുടെയൊക്കെ ജനനംപോലെ, ആകസ്മികം മാത്രമാണ്. ജനിക്കുന്നതുമുതല്‍ മരിക്കുന്നതുവരെ എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ഏതപകടത്തിലും മരിക്കാം. ഏതു ദൈവത്തോടു പ്രാര്‍ഥിച്ചിട്ടും ഒരു പ്രയോജനവും കിട്ടാന്‍ പോകുന്നില്ല.

Can you believe it !
1.19 million people die in road traffic (motor vehicle) accidents each year globally, according to the latest data from the World Health Organization. Daily death 3200 to 3300. In India itself 400 to 500 a day .
ഭൂമിയില്‍ നില്‍ക്കുന്ന ഒരാള്‍ പ്ലെയിന്‍ ഇടിച്ചു മരിക്കാനുള്ള സാധ്യത 10 മില്യണില്‍ ഒന്നാണ് . എന്നിട്ടും അഹമ്മദാബാദിലെ മെഡിക്കല്‍ കോളേജിലെ അഞ്ചു വിദ്യാര്‍ഥികള്‍ മരിച്ചു. അത് അങ്ങേയറ്റം നിര്‍ഭാഗ്യകരവും ആകസ്മികവുമാണ്. ദൈവത്തിനു ഭാഗ്യം എന്നൊരു പേരിട്ടാല്‍ ആ ദൈവത്തിന്റെ അനുഗ്രംകൊണ്ടു മാത്രമാണ് നമ്മള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. 'Every day is a bonus ' എന്നല്ലേ പറയപ്പെടുന്നത്

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
1. Takeoff കഴിഞ്ഞ് 9 മിനിറ്റിനുള്ളില്‍ ഇത് എങ്ങനെ സംഭവിച്ചു?
(ശരിയായ വിവരമനുസരിച്ച്, takeoff കഴിഞ്ഞ് ഒരു മിനിറ്റിനും കുറച്ചിനുള്ളില്‍ തന്നെ വിമാനം താഴേക്ക് വീണു.)
2 ഉയിര്‍ന്നുകിടക്കുന്ന സമയത്ത് landing gear എങ്ങനെ താഴ്ത്തിയ നിലയിലാണ്?
ആദ്യ അന്വേഷണത്തില്‍ landing gear ഉയര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് കാണുന്നു - ഇത് ഉയിര്‍ന്നു പറക്കാനുള്ള ശേഷിയെ വലിയ തോതില്‍ ബാധിച്ചു.
3 takeoff ചെയ്യുമ്പോള്‍ flaps മുഴുവന്‍ തുറന്നില്ലെങ്കില്‍ എങ്ങനെ?
Flaps ശരിയായി സജ്ജീകരിക്കാതെ takeoff നടത്തിയെന്ന സംശയം ഉയരുന്നു - ഇതും വിമാനം ആവശ്യമായ ഉയരം നേടാന്‍ തടസ്സമായി.
4 എങ്ങനെ രണ്ടും എഞ്ചിനുകള്‍ ഒരേസമയം stall ആകുന്നു?
രണ്ടു എഞ്ചിനുകളും thrust നഷ്ടപ്പെടാന്‍ കാരണമായത് bird strike അല്ലെങ്കില്‍ fuel flow പ്രശ്‌നം ആയിരിക്കാമെന്ന് കരുതുന്നു.
5 രണ്ട് പരിചയസമ്പന്നനായ പൈലറ്റുമാര്‍ എങ്ങനെ വിമാനം ഉയിര്‍പ്പിക്കാന്‍ പരാജയപ്പെട്ടു?
വിമാനം takeoff സമയത്ത് ശരിയായ ഉയരം നേടാന്‍ കഴിഞ്ഞില്ല - ഇതിന് takeoff configuration പിഴവ് കൂടാതെ എഞ്ചിന്‍ പ്രശ്‌നങ്ങളും കാരണമായിരിക്കാം.
6 . ഒരു യുദ്ധത്തിനു ശേഷമായതുകൊണ്ട് അട്ടിമറിക്കു( terrorist attack) സാധ്യതയുണ്ടോ

Ads by Google
Ads by Google
LATEST NEWS
TRENDING NOW