-->
മലപ്പുറം: ജമാ അത്തെ ഇസ്സാമിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് കെസി വേണുഗോപാല്‍. തെരഞ്ഞെടുപ്പില്‍ ആരെങ്കിലും പിന്തുണച്ചാല്‍ അത് വേണ്ടെന്ന് പറയാനുള്ള അഹങ്കാരം കാണിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അതുകൊണ്ട് പിന്തുണയ്ക്കുന്നവരുടെ രാഷ്ട്രീയത്തെ അനുകൂലിക്കുന്നവരാണെന്ന് അര്‍ഥമുണ്ടോ?. ഹിന്ദു മഹാസഭയുടെ പിന്തുണ വാങ്ങുന്നവര്‍ മഹാത്മജിയെ കൊന്നവരെ അംഗീകരിക്കുന്നുണ്ടോയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. തെരഞ്ഞെടുപ്പില്‍ പിന്തുണ തരുന്നത് തങ്ങളുടെ രാഷ്ട്രീയ ആശയങ്ങളുമായി ബന്ധപ്പെടുന്ന പ്രശ്‌നമല്ല. യുഡിഎഫിന് യുഡിഎഫിന്റെതായ ലൈനും കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെതായ ദേശീയ ലൈനും ഉണ്ടെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
മലപ്പുറത്തക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇവിടെ മുഖ്യമന്ത്രി എത്തുന്നുണ്ട്. താന്‍ മലപ്പുറത്തെ കുറിച്ച നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറയാന്‍ കിട്ടുന്ന നല്ല അവസരമാണ് ഇത്. ഇനി താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ ഹിന്ദു പത്രത്തില്‍ തന്റെ പേരില്‍ വന്ന കാര്യങ്ങള്‍ തെറ്റാണെന്നെങ്കിലും താല്‍ക്കാലിക നിയമനത്തിലൂടെ സ്വന്തക്കാരെ തിരുകികയറ്റുകയാണ് ചെയ്യുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.