Saturday, March 14, 2026 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jun 2025 11.55 AM

ആര് വോട്ടു നല്‍കിയാലും സ്വീകരിക്കും ; മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും സണ്ണിജോസഫ്

uploads/news/2025/06/785809/sunny.jpg

നിലമ്പൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്നണിക്കൊപ്പം കൂട്ടുകയോ അസോസിയേറ്റ് അംഗമാക്കുമെന്ന് വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ലെന്നും വോട്ട് സ്വീകരിക്കുന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. യുഡിഎഫിന് ആര് വോട്ട് നല്‍കാമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയില്ലെന്നും മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി മതേതരവാദം ഉയര്‍ത്തുന്ന യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എല്‍ഡിഎഫ് വിഷയം വലിയ പ്രചരണ ആയുധമാക്കി മാറ്റുകയും രാവിലെ യുഡിഎഫിനെതിരേ രൂക്ഷ വിമര്‍ശനം നടത്താന്‍ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള മത്സരമാണെന്നും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക്് എതിരെയുള്ള വിധിയെഴുത്താകുമെന്നുമാണ് പറഞ്ഞിരിക്കുന്നത്. അതില്‍ ശക്തികേന്ദ്രങ്ങളായിട്ടുള്ള ആരുടേയും വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണ്. അതിന്റെ പേരില്‍ ഒരു പിന്തുണയും നഷ്ടപ്പെട്ടില്ല. വര്‍ദ്ധിക്കുക മാത്രമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം നിലമ്പൂരില്‍വെച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. വിവാദം കത്തിനില്‍ക്കെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്നായിരുന്നു വിവാദങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW