-->
നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു അന്തരിച്ചു. 92 വയസായിരുന്നു. മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് ആണ് മരണ വിവരം അറിയിച്ചിരിക്കുന്നത്. ഒരുപാട് അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹമെന്നും ആത്മാവിന് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും റോബര്‍ട്ട് കുറിച്ചു. ഖബറടക്കം ഇന്ന് കൊച്ചങ്ങാടി ചെമ്പിട്ടപളളിയില്‍ നടക്കും.
'സുല്‍ഫത്ത് മമ്മൂക്ക എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചിയുടെ പിതാവ് അബൂക്കയുടെ വേര്‍പാട് വലിയ ദുഃഖമുണ്ടാക്കുന്നു. ഒരുപാട് അടുപ്പമുണ്ടായിരുന്നു. എന്നോട് വലിയ വാത്സല്യവുമുണ്ടായിരുന്നു. കാലിന് സുഖമില്ലാതിരുന്നിട്ടു കൂടി എന്റെ വിവാഹത്തിന് പള്ളിക്കത്തോടു വരെയെത്തിയ സ്‌നേഹം. അബൂക്കയുടെ ആത്മാവിന് ആദരാഞ്ജലി', എന്നായിരുന്നു റോബര്‍ട്ട് പങ്കുവച്ച കുറിപ്പ്.
മുന്‍ ഇളയ കോവിലകം മഹല്ല് പ്രസിഡന്റ് കൂടിയായിരുന്നു പി.എസ്.അബു. മാതാവ്: പരേതനായ ആമിന, ഭാര്യ: പരേതയായ നബീസ, മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്. മരുമക്കള്‍: മമ്മൂട്ടി ( പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീന്‍, ജമീസ് അസീബ്.