Saturday, March 14, 2026 Last Updated 7 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 11.59 AM

മാലിദ്വീപില്‍ അവധി ആഘോഷിച്ച് കീര്‍ത്തിയും ആന്റണിയും; ചിത്രങ്ങള്‍

keerthy-suresh
photo-www.instagram.com/keerthysureshofficial/

മാലിദ്വീപില്‍ ഭര്‍ത്താവിനൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് നടി കീര്‍ത്തി സുരേഷ്. ഭര്‍ത്താവ് ആന്റണി തട്ടിലിനൊപ്പമുള മനോഹര ചിത്രങ്ങാണ് കീര്‍ത്തി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.

വിവാഹശേഷം താല്‍ക്കാലികമായി സിനിമയില്‍ നിന്നു ഇടവേളയെടുത്ത താരം യാത്രകളും മറ്റുമായി വിവാഹജീവിതം ആഘോഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ബേബി ജോണിലാണ് കീര്‍ത്തി അവസാനം പ്രത്യക്ഷപ്പെട്ടത്.

15 വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു ആന്റണി തട്ടിലുമായുളള കീര്‍ത്തിയുടെ വിവാഹം. 2024 ഡിസംബര്‍ 12 ന് ഗോവയില്‍ വെച്ചായിരുന്നു ആഡംബര പൂര്‍ണമായ വിവാഹം നടന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW