Friday, March 20, 2026 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 10.02 AM

നൈസ് പടം, ഭാവിയില്‍ കള്‍ട്ട് സ്റ്റാറ്റസ് ലഭിക്കും; മൂണ്‍വാക്കിനെ പ്രശംസിച്ച് ഗിരീഷ് എ ഡി

girish-ad-

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് നവാഗതനായ വിനോദ് എ കെ സംവിധാനം ചെയ്ത പുതിയ ചിത്രം മൂൺവാക്കിനെ പ്രശംസിച്ച് ഗിരീഷ് എ ഡി. 'നൈസ് പടം! ഭാവിയിൽ കൾട്ട് സ്റ്റാറ്റസ് ലഭിക്കും' എന്നാണ് അദ്ദേഹം സിനിമയെക്കുറിച്ച് പറയുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഗിരീഷ് എ ഡിയുടെ പ്രതികരണം.

മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്തത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂണ്‍വാക്ക് മാജിക് ഫ്രെയിംസ് തന്നെയാണ് വിതരണം ചെയ്തതും. നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായര്‍, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂണ്‍ വാക്കിന്റെ കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ്എ.കെ, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍, നിതിന്‍ വി നായര്‍, ഛായാഗ്രഹണം : അന്‍സാര്‍ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരണ്‍ ദാസ് എന്നിവര്‍ നിര്‍വഹിക്കുന്നു.

Ads by Google
Wednesday 11 Jun 2025 10.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW