-->
നിലമ്പൂര്‍: ജമാ അത്തെ വെല്‍ഫെയര്‍പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട് ഉപതെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉപയോഗിക്കാന്‍ എല്‍ഡിഎഫ്. ലോകം മുഴുവന്‍ ഇസ്‌ളാമികരാഷ്ട്രീയം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ജമാ അത്തെ ഇസ്‌ളാമിയുമായി കേരളത്തിലെ ഇടതുപക്ഷത്തിന് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അവരുമായി കൂട്ടുകെട്ടുള്ള കക്ഷികളും തങ്ങള്‍ക്കില്ലെന്നു പറഞ്ഞു.
തെരഞ്ഞെടുപ്പിലെ പരാജയഭീതിമൂലമാണ് യുഡിഎഫ് വര്‍ഗ്ഗീയകൂട്ടുകെട്ട് എടുക്കുന്നതെന്നും ജമാ അത്തെ ഇസ്‌ളാമിയുമായി നിലമ്പൂരില്‍ സഖ്യം ഉണ്ടാക്കുമെന്നും അവരെ മുന്നണിയുടെ ഭാഗമാക്കുമെന്നും യുഡിഎഫ് തന്നെ സൂചന നല്‍കിയിരിക്കുകയാണെന്നും പറഞ്ഞു. ഇത് അപകടകരമായ കാര്യമാണെന്നും അക്കാര്യത്തില്‍ നിലപാട് എടുക്കേണ്ടത് യുഡിഎഫ് തന്നെയാണെന്നും പറഞ്ഞു.
വെല്‍ഫെയര്‍പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചതോടെ യു.ഡി.എഫ് വര്‍ഗീയ മുന്നണിയായി മാറിയെന്ന് അദ്ദേഹം ഇന്നലെയും വിമര്‍ശിച്ചിരുന്നു. എല്ലാ തീവ്രവാദ ശക്തികളുമായി ബന്ധപ്പെട്ടു കൊണ്ടാണ് യു.ഡി.എഫ് നിലകൊള്ളുന്നതെന്നും പറഞ്ഞു. അവരുമായി കൂട്ടുകെട്ട് ഇന്നുമില്ല നാളെ ഉണ്ടാകാനും പോകുന്നില്ലെന്ന് പറഞ്ഞു. മതനിരപേക്ഷതയ്ക്ക് മുന്‍കയ്യുള്ള നാടാണ് കേരളം. തൊഴിലാളിവര്‍ഗ്ഗത്തിനൊപ്പം നില്‍ക്കുന്ന നിലമ്പൂരിലെ ജനത ഇക്കാര്യം തിരിച്ചറിയുമെന്നും പറഞ്ഞു. ജമാ അത്തെ പോലെയുള്ള കക്ഷികളുമായുള്ള കൂട്ടുകൂടുന്നതിലെ അപകടത്തെക്കുറിച്ച് എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്ക് അറിവില്ലെങ്കില്‍ അവര്‍ പറയട്ടെ എന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതു സി.പി.എം രാഷ്ട്രീയ മുതലെടുപ്പിനു ഉപയോഗിച്ചപ്പോള്‍ സമാനമായി പി.ഡി.പി. എല്‍.ഡി.എഫിനു പരസ്യപിന്തുണ പ്രഖ്യാപിച്ചതു തിരിച്ചു യു.ഡി.എഫും എല്‍.ഡി.എഫിനെതിരെ പ്രചരണായുധമാക്കി. ഇരുസംഘടനകളും ഒരേ ദിവസമാണു പിന്തുണ പ്രഖ്യാപിച്ചത്. ഇതിനാല്‍ തന്നെ വിവാദങ്ങളും ചര്‍ച്ചകളും ഒരുമിച്ചായി.
അതുകൊണ്ടാണ് അതിനെ മഴവില്‍ സംഖ്യമെന്ന് ഞങ്ങള്‍ പൊതുവില്‍ പറയുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. പി.ഡി.പിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെയല്ല. സാര്‍വദേശീയ തലത്തില്‍ വര്‍ീയരാഷ്ര്ടം ഉണ്ടാക്കണമെന്ന് പറയുന്നവരല്ല പി.ഡി.പിയെന്നും ഗോവിന്ദന്‍ പറഞ്ഞു.
എന്നാല്‍ പി.ഡി.പിയുടെ എല്‍.ഡി.എഫ് പിന്തുണ ഉയര്‍ത്തിക്കാട്ടിയാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയെ യു.ഡി.എഫ് പ്രതിരോധിക്കുന്നത്. ഭീകരവാദിയെന്ന് പറഞ്ഞ് പി.ഡി.പി ചെയര്‍മാന്‍ നാസര്‍ മഅദനിയെ ജയിലിലാക്കിയവരാണ് സി.പി.എം എന്നും അതിന്റെ ക്രഡിറ്റുമായി നടന്നവരാണവരെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ജമാഅത്ത് ഇസ്ലാമിക്ക് അവരുടെ സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ട്.
മതരാഷ്ര്ട വാദം ഇപ്പോള്‍ അവര്‍ ഉന്നയിക്കുന്നില്ല. എല്‍.ഡി.എഫിന് പിന്തുണ കൊടുത്തപ്പോള്‍ അവര്‍ മതേതരവാദികളും യു.ഡി.എഫിന് പിന്തുണ കൊടുത്തപ്പോള്‍ വര്‍ഗീയ വാദികളുമാകുന്ന ഇരട്ടത്താപ്പ് ശരിയല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സി.പി.എം ജമാഅത്ത് ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയവരാണെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ ആരും ആവശ്യപ്പെട്ടില്ലെന്നും അവര്‍ തന്നെയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും തിരഞ്ഞെടുപ്പ് ആകുമ്പോള്‍ പലരു പിന്തുണയുമായി വരുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.