-->
കാസര്‍ഗോഡ്: തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ എല്‍ഡിഎഫിന്റെ വികസനജാഥകള്‍ക്ക് ഇന്ന് തുടക്കമിടും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും നവകേരള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആശയങ്ങളും പങ്കുവയ്ക്കാനാണ് ജാഥകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. വടക്കന്‍ മേഖലയില്‍ സിപിഐഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ കാസര്‍ഗോഡ് കുമ്പളയില്‍ നിന്നുമാണ് യാത്ര തുടങ്ങുക.
മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. വടക്കന്‍ മേഖല ജാഥയുടെ സമാപനം ഫെബ്രുവരി 16ന് പാലക്കാട് തരൂരിലാണ്. കെ എസ് സലീഖ, പി സന്തോഷ് കുമാര്‍ എംപി, മാത്യു കുന്നപ്പള്ളി, പി പി ദിവാകരന്‍, അഡ്വ. പി എം സുരേഷ് ബാബു, മനയത്ത് ചന്ദ്രന്‍, യു ബാബു ഗോപിനാഥ്, വടകോട് മോനച്ചന്‍, അഡ്വ. എ ജെ ജോസഫ്, കാസിം ഇരിക്കൂര്‍, അഡ്വ. നൈസ് മാത്യു എന്നിവരാണ് അംഗങ്ങള്‍.
ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സജീവ ചര്‍ച്ചയാകുന്നതിനിടെ ജാഥ നടത്തുന്നത്. തെക്കന്‍ മേഖല ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, മധ്യ മേഖല ജാഥ ജോസ് കെ മാണിയും നയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കും. സിപിഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടി ജനുവരി 22നാണ് സമാപിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന്, ജനങ്ങളില്‍ പാര്‍ട്ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാനായിരുന്നു ഒരാഴ്ച നീണ്ട ഗൃഹ സന്ദര്‍ശന പരിപാടി സംഘടിപ്പിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി മുതലുള്ള പ്രധാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.