Thursday, March 12, 2026 Last Updated 6 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 10.21 AM

സിപിഐഎമ്മിന് കോഴ കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ല ; വടക്കാഞ്ചേരി 50 ലക്ഷത്തില്‍ പ്രതികരിച്ച് എം.വി.ഗോവിന്ദന്‍

uploads/news/2026/01/818690/MVG.jpg

തൃശൂര്‍: പാര്‍ട്ടിക്ക് കോഴകൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്നും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വടക്കാഞ്ചേരി കൂറുമാറി വോട്ടു ചെയ്യാന്‍ മുസ്‌ളീംലീഗ് സ്വതന്ത്രന് 50 ലക്ഷം സിപിഐഎം നേതൃത്വം വാഗ്ദാനം ചെയ്‌തെന്ന ഫോണ്‍ ശബ്ദരേഖ പുറത്തുവന്നത് വലിയ വിവാദമായി മാറിയ സാഹചര്യത്തിലാണ് പ്രതികരണം.

ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ല. ജനവിധി അംഗീകരിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. വാര്‍ത്ത സംബന്ധിച്ച് പരിശോധിക്കും. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഒന്നും മറച്ചുവെക്കാനില്ല. കുതിരക്കച്ചവടം ഉണ്ടായിട്ടില്ല. മറ്റത്തൂരില്‍ സംഭവിച്ചു. അങ്ങനെയൊരു നിലപാടല്ല സിപിഐഎമ്മിനെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

പണം വാങ്ങിയിട്ടില്ലെന്നാണ് ലീഗ് സ്വതന്ത്രന്റെ പ്രതികരണം. ഒന്നുകില്‍ 50 ലക്ഷം വാങ്ങി സിപിഐഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുക. അല്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനം സ്വീകരിക്കുക എന്നതാമണ് തനിക്കുള്ള ഓപ്ഷനെന്ന് ഇ.യു. ജാഫര്‍ വെളിപ്പെടുത്തുന്ന ഫോണ്‍രേഖയാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം താന്‍ ഇതുവരെ ഒരു രൂപ പോലും സ്വീകരിച്ചില്ലെന്നുമാണ് ഇ.യു. ജാഫറിന്റെ പ്രതികരണം. കൂറുമാറി വോട്ടുചെയ്ത ശേഷം ജാഫര്‍ മുങ്ങിയിരിക്കുകയാണ്. ഈ കേസില്‍ അനില്‍ അക്കരെയുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.

അതേസമയം കോണ്‍ഗ്രസ് നേതൃത്വം സിപിഐഎമ്മിനോട് ജാഫര്‍ പണം വാങ്ങിയെന്നും ഇപ്പോള്‍ മുങ്ങിയിരിക്കുന്ന ജാഫറിനെ സിപിഐഎം ഒളിപ്പിച്ചിരിക്കുകയാണ് എന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്. അതേസമയം താന്‍ പണം വാങ്ങിയില്ലെന്ന് വ്യക്തമാക്കിയ ജാഫര്‍ ഇതുവരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എന്തിനാണ് വോട്ടു ചെയ്തതെന്ന കാര്യത്തില്‍ ജാഫര്‍ ഒരു വെളിപ്പെടുത്തലുകളും നടത്തിയിട്ടില്ലെന്നും സംഭവത്തില്‍ പ്രതിഷേധിക്കാനും നിയമയുദ്ധം തുടരാനുമാണ് കോണ്‍ഗ്രസ് നീക്കം.

Ads by Google
Friday 02 Jan 2026 10.21 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW