-->
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചെറുകിട പാര്‍ട്ടികളുടെ പിന്തുണയെ ചൊല്ലി വിവാദം. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതു സി.പി.എം രാഷ്ട്രീയ മുതലെടുപ്പിനു ഉപയോഗിച്ചപ്പോള്‍ സമാനമായി പി.ഡി.പി. എല്‍.ഡി.എഫിനു പരസ്യപിന്തുണ പ്രഖ്യാപിച്ചതു തിരിച്ചു യു.ഡി.എഫും എല്‍.ഡി.എഫിനെതിരെ പ്രചരണായുധമാക്കി. ഇരുസംഘടനകളും ഒരേ ദിവസമാണു പിന്തുണ പ്രഖ്യാപിച്ചത്. ഇതിനാല്‍ തന്നെ വിവാദങ്ങളും ചര്‍ച്ചകളും ഒരുമിച്ചായി. വെല്‍ഫെയര്‍പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചതോടെ യു.ഡി.എഫ് വര്‍ഗീയ മുന്നണിയായി മാറിയെന്നാണു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇതു സംബന്ധിച്ചു പ്രതികരിച്ചത്.
വെല്‍ഫെയര്‍ പാര്‍ട്ടി അവരുടെ മുന്നണിയില്‍ തന്നെയാണ്. എല്ലാ തീവ്രവാദ ശക്തികളുമായി ബന്ധപ്പെട്ടു കൊണ്ടാണ് യു.ഡി.എഫ് നിലകൊള്ളു ന്നത്. അതുകൊണ്ടാണ് അതിനെ മഴവില്‍ സംഖ്യമെന്ന് ഞങ്ങള്‍ പൊതുവില്‍ പറയുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. പി.ഡി.പിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെയല്ല. സാര്‍വദേശീയ തലത്തില്‍ വര്‍ഗ്ഗീയരാഷ്ട്രം ഉണ്ടാക്കണമെന്ന് പറയുന്നവരല്ല പി.ഡി.പിയെന്നും ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ പി.ഡി.പിയുടെ എല്‍.ഡി.എഫ് പിന്തുണ ഉയര്‍ത്തിക്കാട്ടിയാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയെ യു.ഡി.എഫ് പ്രതിരോധിക്കുന്നത്. ഭീകരവാദിയെന്ന് പറഞ്ഞ് പി.ഡി.പി ചെയര്‍മാന്‍ നാസര്‍ മഅദനിയെ ജയിലിലാക്കിയവരാണ് സി.പി.എം എന്നും അതിന്റെ ക്രഡിറ്റുമായി നടന്നവ രാണവരെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ജമാഅത്ത് ഇസ്ലാമിക്ക് അവരുടെ സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ട്.
മതരാഷ്ര്ട വാദം ഇപ്പോള്‍ അവര്‍ ഉന്നയിക്കുന്നില്ല. എല്‍.ഡി.എഫിന് പിന്തുണ കൊടുത്തപ്പോള്‍ അവര്‍ മതേതരവാദികളും യു.ഡി.എഫിന് പിന്തുണ കൊടുത്തപ്പോള്‍ വര്‍ഗീയ വാദികളുമാകുന്ന ഇരട്ടത്താപ്പ് ശരിയല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സി.പി.എം ജമാഅത്ത് ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയവരാണെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ ആരും ആവശ്യപ്പെട്ടില്ലെന്നും അവര്‍ തന്നെയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും തിരഞ്ഞെടുപ്പ് ആകുമ്പോള്‍ പലരു പിന്തുണയുമായി വരുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജമാഅത്ത് ഇസ്ലാമിക്കെതിരെയും അവരുടെ മതരാഷ്ട്ര വാദത്തെയും ശക്തമായ വിമര്‍ശനം ഉന്നയിക്കാറുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തെരഞ്ഞെടുപ്പ് വേളയില്‍ ഇതെല്ലാം സൗകര്യ പൂര്‍വം മറുന്നുവെന്നതാണു ശ്രദ്ധേയമായത്. ആര്യാടന്‍ മുഹമ്മദ് തന്നെ കടുത്ത ജമാഅത്ത് ഇസ്ലാമി വിരോധിയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇതെല്ലാം അപ്രസക്തമാകുന്നു. അത്തരത്തിലാണ് ഇന്നലെ ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം വന്നത്. എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയുള്ള ജനവിധി എന്ന നിലയില്‍ പരമാവധി പേരുടെ പിന്തണ സ്വരൂപിക്ക ലാണ് ലക്ഷ്യമെന്ന് ഷൗക്കത്ത് പറഞ്ഞു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ് പറഞ്ഞത് വെല്‍ഫയര്‍ പിന്തുണയില്‍ പുതുമയില്ലെന്നാണ്.
യു.ഡി.എഫിന്റെ അപ്രഖ്യാപിത ഘടകകക്ഷി പോലെ പ്രവര്‍ത്തിച്ചവരാണ് വെല്‍ഫയര്‍ പാര്‍ട്ടിയെന്നും ഈ തിരഞ്ഞെടുപ്പിലും അത് സംഭവിച്ചു എന്ന മാത്രമേ ഒള്ളൂവെന്നും സ്വരാജ് പറഞ്ഞു. വര്‍ഗീയ വാദികളുടെ കേന്ദ്രമായി എല്‍ ഡി എഫും യു ഡി എഫും മാറിയെന്നാണ് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ മല്‍സരമെന്ന നിലയില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ പോരില്‍ കേരളത്തിലെയും പ്രത്യേകിച്ച നിലമ്പൂരിലെ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകേണ്ടിടത്ത് വിവാദങ്ങള്‍ക്ക് പിന്നാലെ യാണ് തിരഞ്ഞെടുപ്പ് പ്രചരണം പോകുന്നത്.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും അന്‍വറിന്റെ യു ഡി എഫ് പ്രവേശനവുമായിരുന്നു. തിരഞ്ഞെ ടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലയെ അവഹേളിച്ചെന്ന ആരോപണം പ്രചരണ വിഷയ മായി. മലപ്പുറം ജില്ല രൂപവല്‍ക്കരണ പശ്ചാതലവും അതില്‍ മലപ്പുറം ജില്ല രൂപവല്‍ക്കരണത്തിനെതിരെ കോണ്‍ഗ്രസ് എടുത്ത നിലപാടും ചൂണ്ടിക്കാട്ടി യാണ് എല്‍ ഡി എഫ് ഇതിനെ പ്രതിരോധിച്ചത്. ഇങ്ങിനെ മുഖ്യമന്ത്രിയുടെ പ്രസ്താവന യു ഡി എഫിനും ജില്ലാ വിരുദ്ധ ജാഥ എല്‍.ഡി.എ ഫിനും ആയുധമായിമാറി.
ക്ഷമ പെന്‍ഷനുകള്‍ യു ഡി എഫിന്റെ കൈക്കൂലിയായി ഉപയോഗിക്കുകയാണെന്ന എ ഐ സി സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലി ന്റെ പ്രസ്ഥാവനയും ചര്‍ച്ചയായി. പിന്നാലെയാണ് വഴിക്കടവിലെ അനന്തു എന്ന വിദ്യാര്‍ഥിയുടെ ഷോക്കേറ്റ് ദാരുണ മരണം സംഭവിക്കുന്നത്. ഇതും ഇരു മുന്നണികളും തമ്മിലുള്ള വാക്ക് പോരിന് വേദിയായി. ഒടുവില്‍ വെല്‍ഫയര്‍ പാര്‍ട്ടി പി.ഡി. പി പിന്തുണ രാഷ്ര്ടീയ വിവാദങ്ങളുടെ വേദിയായി രിക്കുകയാണ്. ഫലത്തില്‍ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് കളം മുന്നേറുന്നത്.