-->
മലയാളത്തില്‍ മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും തനിക്ക് ഇഷ്ടം ശ്രീനിവാസനെയെന്ന് തമിഴിലെ പ്രശസ്ത സംവിധായകന്‍ ചേരന്‍. ട്രൂ കോപ്പിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചേരന്റെ പ്രതികരണം.
' മലയാളത്തില്‍ എല്ലാരും ഭയങ്കര രസമുളള നടന്മാരാണ്. എല്ലാവരും സ്‌കോര്‍ ചെയ്യും. ഒരു ഫ്രെയിമില്‍ 10 പേര്‍ ഉണ്ടെങ്കിലും അവര്‍ എല്ലാം സ്‌കോര്‍ ചെയ്യും. ജഗതി ശ്രീകുമാറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ശ്രീനിവാസന്‍ സാറിന്റെ വലിയ ഫാന്‍ ആണ് ഞാന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീനിവാസന്‍ ചോയ്‌സുകള്‍ തന്നാല്‍ ഞാന്‍ ശ്രീനിവാസന്‍ എന്നാണ് പറയുക. അദ്ദേഹം ചെയ്യുന്നത് പോലെ ആര്‍ക്കും സാധിക്കില്ല, മമ്മൂട്ടി സാര്‍ ചെയ്യുന്ന സിനിമകള്‍ തമിഴില്‍ റീ മേക്ക് ചെയ്യാം. അതിനുളള ആളുകള്‍ അവിടെ ഉണ്ട്.
എന്നാല്‍ ശ്രീനിവാസന്‍ സാര്‍ ചെയ്യുന്ന ചിത്രം തമിഴില്‍ റീ മേക്ക് ചെയ്യുമ്പോള്‍ അഭിനയിക്കാന്‍ അതിനു പറ്റിയ ആളില്ല. അത് ചെയ്യാന്‍ കഷ്ടമാണ്. അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് അത്രയും ബാക്കിയും അഴകും യുണിക്കും ആണ്. എനിക്ക് എല്ലാ അഭിനേതാക്കളെയും ഇഷ്ടമാണ് അതില്‍ കേരളം തമിഴ് എന്ന വ്യതാസം ഇല്ല. ഹിന്ദിയില്‍ എനിക്ക് അമിതാഭ് ബച്ചനെ ഒരുപാട് ഇഷ്ടമാണ്. ഇര്‍ഫാന്‍ ഖാനെ എനിക്ക് ഇഷ്ടമാണ്. അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് ആണ് എനിക്ക് ഇഷ്ടം അതില്‍ ഭാഷ നോക്കാറില്ല, കഴിവാണ് പ്രധാനം' എന്നുമാണ് ചേരന്‍ പറയുന്നത്.