Saturday, March 14, 2026 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jun 2025 01.39 PM

ചേർത്തുപിടിക്കേണ്ട, പനി പകരാൻ സാധ്യതയുണ്ടെന്ന് സൊനാക്ഷി സിൻഹ; ഈ പെൺകുട്ടി വൈറൽ ആയെന്ന് സഹീർ ഇക്ബാൽ

uploads/news/2025/06/785475/1000480273.jpg
Sonakshi sinha and Zaheer Iqbal (Image Source: Instagram)

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടിയായ സോനാക്ഷി സിന്‍ഹ ഹിന്ദി ചലച്ചിത്രനടൻ ശത്രുഘ്നൻ സിൻഹയുടേയും, പൂനം സിൻഹയുടേയും മകളാണ്. തന്റെ മികച്ച അഭിനയത്തിലൂടെ താരം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് താരം തന്റെ ദീർഘകാല കാമുകനും നടനുമായ സഹീർ ഇഖ്ബാലിനെ വിവാഹം ചെയ്തത്. വീട്ടിൽ വച്ചു നടന്ന സ്വകാര്യ ചടങ്ങിലാണ് താരം വിവാഹിതയായത്. അതിനു ശേഷം സഹീറിനൊപ്പമുള്ള യാത്ര ചിത്രങ്ങളും പ്രണയ നിമിഷങ്ങളും സൊനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ വൈറൽ പനി ബാധിച്ച സൊനാക്ഷി സിൻഹയെ ആശ്വസിപ്പിക്കുന്ന മനോഹരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഭർത്താവായ സഹീർ ഇഖ്ബാല്‍.
മഞ്ഞ ടവ്വല്‍ പുതച്ച്‌ ആവി പിടിക്കുന്ന അസുഖബാധിതയായ സൊനാക്ഷിയെ വീഡിയോയില്‍ കാണാം. "ഈ പെണ്‍കുട്ടി വൈറലായി..." എന്ന ക്യാപ്ഷൻ നൽകിയാണ് സഹീർ ഇൻസ്റ്റഗ്രാമില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോയുടെ തുടക്കത്തില്‍ സഹീർ പാട്ട് പാടുമ്പോൾ ദേഷ്യം പിടിച്ച്‌, അസ്വസ്ഥത പ്രകടിപ്പിക്കുന്ന സൊനാക്ഷി പുതപ്പിനുള്ളില്‍ ഒളിക്കുന്നത്‌ കാണാം. പിന്നീട് ചുമച്ചുകൊണ്ടിരിക്കുന്ന സൊനാക്ഷിയെ ചേർത്തുപിടിക്കുന്ന സഹീറിനെയും വീഡിയോയില്‍ കാണാം. "എന്നെ ചേർത്തുപിടിക്കേണ്ട, പനി പകരാൻ സാധ്യതയുണ്ട്..." എന്ന് സ്നേഹത്തോടെ സൊനാക്ഷി മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയിൽ കാണാം. ദൃശ്യങ്ങളുടെ അവസാനം സൊനാക്ഷിയുടെ തലയില്‍ സഹീർ സ്നേഹചുംബനം നല്‍കുന്നുമുണ്ട്.

ഇരുവരും തമ്മിലുള്ള സ്നേഹബന്ധത്തെ കുറിച്ച്‌ ആരാധകരും സഹതാരങ്ങളുമടക്കം ഒട്ടേറെപ്പേർ കമന്റ് ചെയ്യുന്നുണ്ട്. ഹുമ ഖുറേശി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും കമന്റുകൾ നൽകിയിട്ടുണ്ട്. 'അസുഖം ബാധിച്ചിട്ടും സൊനാക്ഷി എങ്ങനെ ഇത്രയും സുന്ദരിയായിരിക്കുന്നു, പെട്ടെന്ന് സുഖം പ്രാപിക്കട്ടേ, ഭാര്യഭർത്താക്കൻമാരായാല്‍ ഇങ്ങനെ വേണം..' എന്നതടക്കമാണ് കമന്റുകൾ.
ഇരുവരും വ്യത്യസ്ത മതസ്ഥർ ആയതിനാല്‍ വിവാഹ സമയത്തും, അതിനുശേഷവും സോനാക്ഷി പലപ്പോഴും വലിയ സൈബര്‍ ആക്രമണമാണ് നേരിട്ടിരുന്നു. മിക്കപ്പോഴും തനിക്കെതിരെ എത്തുന്ന കമന്റുകള്‍ക്ക് തക്ക മറുപടിയും താരം നല്‍കാറുണ്ട്. അടുത്തിടെ, ഒരു ഇന്‍സ്റ്റ ഐഡിയില്‍ നിന്നും വന്ന കമന്റ്, വിവാഹമോചനം അടുത്തിരിക്കുകയാണ് എന്നാണ്. അതിനു കിടിലൻ മറുപടിയും സൊനാക്ഷി നല്കിയിട്ടുണ്ട്.

Ads by Google
Tuesday 10 Jun 2025 01.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW