Monday, March 16, 2026 Last Updated 30 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jun 2025 12.13 PM

' നമ്പര്‍ 20 മദ്രാസ് മെയില്‍' ഹിന്ദിയില്‍ ഒരുക്കിയ സംവിധായകന്‍ പാര്‍ഥോ ഘോഷ് അന്തരിച്ചു

director

മുംബൈ: പ്രശസ്ത ഹിന്ദി- ബംഗാളി സംവിധായകന്‍ പാര്‍ഥോ ഘോഷ് (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. 16-ലേറെ ബോളിവുഡ് ചിത്രങ്ങളും ഒട്ടേറെ ബംഗാളി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

1985-ല്‍ സഹസംവിധായകനായാണ് തുടക്കം. 1991ല്‍ പുറത്തിറങ്ങിയ ' 100 ഡേയ്‌സ്' ആണ് ആദ്യ ചിത്രം. ജാക്കി ഷെറോഫ്, മാധുരി ദീക്ഷിത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കൗശല്‍ ഭാരതിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ' ദലാല്‍' വലിയ വാണിജ്യവിജയമായി. നാനാ പടേക്കര്‍, ജാക്കി ഷെറോഫ്, മനീഷ കൊയ്‌രാള എന്നിവര്‍ അഭിനയിച്ച ' അഗ്നിസാക്ഷി' പാര്‍ഥോ ഘോഷിനെ കൂടുതല്‍ പ്രശസ്തനാക്കി. അഗ്നിസാക്ഷിയുടെ സംവിധാനത്തിന് മികച്ച സംവിധായകനുളള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നാനാ പടേക്കറിന് മികച്ച നടനുളള ദേശീയ അവാര്‍ഡ് ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.

മമ്മൂട്ടി- മോഹന്‍ലാല്‍- ജോഷി ഹിറ്റ് ചിത്രമായ മലയാളത്തിലെ ' നമ്പര്‍ 20 മദ്രാസ് മെയിലി' ന്റെ ഹിന്ദി റീമേക്കായ ' തീസ്‌രാ കോന്‍' സംവിധാനം ചെയ്തത് പാര്‍ഥോ ഘോഷ് ആണ്. 2018ലാണ് പാര്‍ഥോ ഘോഷിന്റെ അവസാനചിത്രം പുറത്തിറങ്ങിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW