-->
നടി ദീപ്തി സതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. കറുപ്പ് സ്വിംസ്യൂട്ടിലുളള ചിത്രങ്ങളാണ് ദീപ്തി പങ്കുവെച്ചത്. ഒരു ചിത്രത്തില്‍ ജീന്‍സ് ഓവര്‍കോട്ടും സ്‌റ്റൈല്‍ ചെയ്തിരിക്കുന്നു. ' വെളിച്ചത്തിന്റെ മര്‍മരങ്ങള്‍' എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
സിംപിള്‍ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്‌സ്റ്റിക്. ഐലൈനറും മസ്‌കാരയും ഉപയോഗിച്ചിരിക്കുന്നു. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ' അതീവ ഗ്ലാമര്‍' , ' മനംമയക്കുന്ന ചിത്രങ്ങള്‍', ' സ്വപ്‌ന സുന്ദരി' എന്നിങ്ങനെയുളള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.