Friday, March 20, 2026 Last Updated 9 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 09 Jun 2025 05.07 PM

ആലപ്പുഴയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ ബൈക്കില്‍ വലിച്ചിഴച്ചു

women

ആലപ്പുഴ: യുവാവിനെ ബൈക്ക് യാത്രികൻ റോഡിലൂടെ വലിച്ചിഴച്ചു. ഞായർ‌ വൈകിട്ട് 6 മണിയോടെ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം ജംഗ്ഷനിലാണ് സംഭവം. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യാൻ എത്തിയതായിരുന്നു യുവാവ്. ബൈക്ക് യാത്രക്കാരനായ പ്രതി ബൈജു വലിച്ചിഴക്കുകയായിരുന്നു. ഒടുവിൽ ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയോട് ബൈജു മോശമായി പെരുമാറി. ഇത് കണ്ട ജീവനക്കാരനായ യുവാവ് ചോദ്യം ചെയ്യാന്‍ പുറത്തിറങ്ങി. ഇതോടെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. പിടിച്ചുനിർത്താൻ ശ്രമിച്ച യുവാവിനെയും വലിച്ചിഴച്ച് കൊണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW