Sunday, March 15, 2026 Last Updated 44 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 09 Jun 2025 01.05 PM

"ലാല്‍ സാറിന്റെ അച്ഛന്‍ സീരിയസായി ആശുപത്രിയിൽ കിടക്കുമ്പോഴാണ് 'ചെട്ടിക്കുളങ്ങര' പാട്ടിന്റെ ഷൂട്ട്‌; അന്ന് ലാൽ സാറിന്റെ ഡെഡിക്കേഷൻ നേരിട്ടറിഞ്ഞു..." മണിക്കുട്ടൻ

റീ റിലീസില്‍ വീണ്ടും റെക്കോഡിടുകയാണ് മോഹന്‍ലാല്‍–അന്‍വര്‍ റഷീദ് ചിത്രം ഛോട്ടാ മുംബൈ. ഇപ്പോഴിതാ ആ സിനിമയിലെ ഷൂട്ടിംഗ് അനുഭവം പങ്കിടുകയാണ് മണിക്കുട്ടൻ.
Mohanlal, Chhota Mumbai movie, manikuttan
Manikuttan about Chettikulangara song in chotta mumbai movie (Image Source: Youtube)

ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്ന
കൾട്ട് ക്ലാസിക് ഗണത്തിൽ പെടുത്താവുന്ന അൻവർ റഷീദ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ഛോട്ടാ മുംബൈ. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തിൽ വാസ്കോഡാ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയിരുന്നു.
2007ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമ ഇക്കഴിഞ്ഞ ദിവസം പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4K മികവോടെ വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
ഛോട്ടാ മുംബൈയുടെ റി റിലീസ് ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. വൻ ഉത്സവപ്രതീതിയിലാണ് മോഹൻലാല്‍ നായകനായ ചിത്രം വീണ്ടും എത്തിയിരിക്കുന്നത്. ഗംഭീര ഓണപ്പണിങ് കലക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത മണിക്കുട്ടന്‍ ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. ചെട്ടിക്കുളങ്ങര ഭരണിനാളില്‍ എന്ന പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹന്‍ലാലിന്റെ അച്ഛന്‍ സീരിയസായി ആശുപത്രിയിലായിരുന്നുവെന്നാണ് മണിക്കുട്ടന്‍ പറയുന്നത്.
"ചെട്ടിക്കുളങ്ങര എന്ന പാട്ട് എടുക്കുമ്പോൾ ലാല്‍ സാറിന്റെ അച്ഛന്‍ വളരെ സീരിയസായി ആശുപത്രിയിലായിരുന്നു. അതിന് തലേ ദിവസം വൈകുന്നേരം നാല് മണിക്കാണ് ഷൂട്ട് തുടങ്ങിയത്. രാവിലെ ആറ് മണിക്കാണ് ഷൂട്ട് തീര്‍ന്നത്. പത്ത് ദിവസമായിട്ട് ക്ലൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്യുകയാണ്.
ക്ലൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്തിട്ട് പാട്ടും ചെയ്തതിന് ശേഷം സാറിന് പോകണം. ഞങ്ങളോട് എല്ലാവരോടും മൈക്കില്‍ കൂടി സാര്‍ റിക്വസ്റ്റ് ചെയ്തു, എനിക്ക് ഇങ്ങനെയൊരു ആവശ്യമായിട്ട് പോകണം, എല്ലാവരും റൂമില്‍ പോയിട്ട് പെട്ടെന്ന് തിരിച്ച്‌ വരണമെന്ന്.
ഞങ്ങളെല്ലാവരും ഏഴര എട്ട് മണിക്കുള്ളില്‍ തിരിച്ച്‌ വന്നു. സാറ് അതിന് മുമ്പ് അവിടെ എത്തി. പതിനൊന്നര വരെയാണ് അന്ന് പാട്ട് എടുത്തത്. പക്ഷെ ആ പാട്ട് കാണുമ്പോൾ എവിടെയെങ്കിലും ഉറക്കക്ഷീണമോ, വിഷമത്തില്‍ നില്‍ക്കുകയാണെന്നോ തോന്നിയിട്ടുണ്ടോ? ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എത്രത്തോളം ഡെഡിക്കേറ്റഡ് ആകണമെന്ന് സാറില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞു.
അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും നമുക്ക് മനസിലാകും വിഷമം. പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ വരുമ്പോൾ തലയുടെ ആ കുസൃതി അദ്ദേഹം ഒരുതരി പോലും ചോരാതെയാണ് ചെയ്തത്. അതൊട്ടും ചെറിയ കാര്യമല്ല... " മണിക്കുട്ടന്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു മണിക്കുട്ടന്റെ മനസ്സ് തുറന്നത്.

Ads by Google
Monday 09 Jun 2025 01.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW