Monday, March 16, 2026 Last Updated 27 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 09 Jun 2025 10.29 AM

പെട്ടെന്ന് ഒടിടി റിലീസ് ചെയ്തില്ലായിരുന്നുവെങ്കില്‍ ലാപതാ ലേഡീസ് വലിയ വിജയമാകുമായിരുന്നു: ആമിര്‍ ഖാന്‍

have, soon

തിയേറ്റര്‍ റിലീസ് ചെയ്ത് ഏതാനും ആഴ്ചകള്‍ക്കുളളില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് ആരംഭിച്ചില്ലായിരുന്നെങ്കില്‍ ലാപതാ ലേഡീസ് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമായിരുന്നുവെന്ന് നടന്‍ ആമിര്‍ ഖാന്‍. സിനിമയ്ക്ക് വളരെയധികം മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. എന്നാല്‍ സിനിമ പെട്ടന്ന് ഒടിടിയില്‍ സ്ട്രീം ചെയ്തുവെന്ന് നടന്‍ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മാണത്തില്‍ നടനും പങ്കാളിയായിരുന്നു.

' ലാപതാ ലേഡീസ് തിയേറ്ററിലെത്തി എട്ട് വാരത്തിനുളളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ പ്രീമിയര്‍ ചെയ്തു. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ തിയേറ്ററില്‍ കുറച്ചുകൂടി നല്ല പ്രകടനം കാഴ്ചവെക്കുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. ആ സിനിമയ്ക്ക് മൗത്ത് പബ്ലിസിറ്റി മികച്ച രീതിയില്‍ ലഭിച്ചിരുന്നു. എന്റെ അഭിപ്രായത്തില്‍, ഇത് ഇത്ര പെട്ടെന്ന് നെറ്റ്ഫ്‌ളിക്‌സില്‍ പോയിരുന്നില്ലെങ്കില്‍, അത് ഒരു വലിയ വിജയമാകുമായിരുന്നു' , ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞു.

കിരണ്‍ റാവു സംവിധാനം ചെയ്ത് നിതാന്‍ഷി ഗോയല്‍, സ്പര്‍ശ് ശ്രീവാസ്തവ, പ്രതിഭ രന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ലാപതാ ലേഡീസ്. 2024 മാര്‍ച്ച് ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഏപ്രില്‍ 26 മുതല്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യാനും തുടങ്ങി. ഓസ്‌കാറില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുളള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ലാപതാ ലേഡീസ്. ആമിര്‍ ഖാന്‍, കിരണ്‍ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW