Thursday, March 12, 2026 Last Updated 51 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jun 2025 04.25 PM

ഇനി അല്ലു അര്‍ജുനൊപ്പം; അറ്റ്‌ലി ചിത്രത്തില്‍ ജോയിന്‍ ചെയ്ത് ദീപിക പദുക്കോണ്‍; വീഡിയോ

deepika-padukone

അറ്റ്‌ലി- അല്ലു അർജുൻ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകർക്കിടയിൽ വൻ ചർച്ചയായി മാറിയിരുന്നു. അല്ലു അർജുന്റെ 43-ാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. പക്കാ ഹോളിവുഡ് ലെവലിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന ഓരോ അപ്‍ഡേറ്റുകളും സൂചിപ്പിക്കുന്നത്. AA22 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.

ഇപ്പോഴിതാ ചിത്രത്തിലെ നായിക ആരാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ബോളിവുഡ് നടി ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ അല്ലു അർജുന്റെ നായികയായെത്തുക. ദീപികയെ സ്വാ​ഗതം ചെയ്തു കൊണ്ടുള്ള വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

അറ്റ്‌ലി ദീപികയ്ക്ക് കഥ വിവരിക്കുന്നതും ത്രില്ലടിച്ച് ഇരിക്കുന്ന ദീപികയെയും വിഡിയോയിൽ കാണാം. വിഡിയോയുടെ അവസാനം ചിത്രീകരണത്തിന്റെ ഒരു ഭാ​ഗം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പോരാളിയുടെ വേഷത്തിലാണ് ചിത്രത്തിൽ ദീപികയെത്തുന്നത് എന്നാണ് വിവരം.

സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ഇത് രണ്ടാം തവണയാണ് അറ്റ്‌ലി ചിത്രത്തിൽ ദീപിക അഭിനയിക്കുന്നത്. മുൻപ് അറ്റ്‌ലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ജവാനിൽ അതിഥി വേഷത്തിൽ ദീപിക അഭിനയിച്ചിരുന്നു. ഹോളിവുഡിലെ തന്നെ മികച്ച വിഎഫ്എക്സ് ടീം ആണ് ചിത്രത്തിൽ അണിനിരക്കുന്നത്.

നിരവധി മികച്ച ഹോളിവുഡ് സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാ​ഗമാകുമെന്നാണ് വിവരം. സായ് അഭയങ്കാർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. പുഷ്പ 2 ആണ് അല്ലു അർജുന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

സിങ്കം എ​ഗ്‌യെൻ ആണ് ദീപികയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. അടുത്തിടെ പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്ന് ദീപിക പിന്മാറിയതും വാർത്തയായി മാറിയിരുന്നു.

Ads by Google
Sunday 08 Jun 2025 04.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW