Friday, March 13, 2026 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jun 2025 12.07 PM

ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍കുമാറും തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ബി. ഉണ്ണി കൃഷ്ണന്‍

uploads/news/2025/06/785154/unni-manger.jpg

നടന്‍ ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍ കുമാറും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. രണ്ടുപേരെയും ഒന്നിച്ച് ഇരുത്തി സംസാരിച്ചു. വിപിനെതിരെ പരാതിയൊന്നും സംഘടനയ്ക്ക് ലഭിച്ചിട്ടില്ല. വിപിന്‍ പോലീസിന് നല്‍കിയ പരാതിയില്‍ ഫെഫ്ക ഇടപെടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

‘അമ്മ’ സംഘടനയുടെ കൊച്ചിയിലെ ഓഫീസില്‍ ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. വിപിനെതിരെ സിനിമാ സംഘടനകളില്‍ പരാതിയുണ്ട് എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞത് തെറ്റാണെന്നും വിപിന്‍ മാനേജര്‍ ആയിരുന്നെന്നും സംഘടനകള്‍ വ്യക്തമാക്കി.

നാല് മണിക്കൂറോളം നീണ്ട ചര്‍ച്ച രമ്യമായി അവസാനിച്ചതായി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഉണ്ണി ഉന്നയിച്ച പല ആരോപണങ്ങളും തെറ്റാണെന്നും ചര്‍ച്ചയ്ക്ക് ശേഷം സംഘടനകള്‍ വ്യക്തമാക്കി. വിപിന്‍ ഉണ്ണിയുടെ മാനേജര്‍ ആയിരുന്നെന്നും വിപിനെതിരെ സംഘടനയില്‍ മറ്റു പരാതികള്‍ ഒന്നുമില്ല എന്നും ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.

അതേസമയം വിപിന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടരുകയാണ്. അതില്‍ ഇടപെടില്ല എന്നും സംഘടനകള്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് വിപിന്‍ പോലീസില്‍ പരാതി നല്‍കിയത്. ടൊവിനോ ചിത്രം ‘നരിവേട്ട’യെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിനാലാണ് മര്‍ദ്ദനം എന്നായിരുന്നു വിപിന്‍ പറഞ്ഞത്.

എന്നാല്‍ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതിനെ കുറിച്ച് ചോദിക്കാനാണ് വിപിനെ കണ്ടതെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. വിപിന്‍ തന്റെ മാനേജര്‍ അല്ലെന്നും പിആര്‍ഒ മാത്രമാണെന്നും നടന്‍ വ്യക്തമാക്കി. ഒരു നടി വിപിനെതിരെ സംഘടനകളില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചിരുന്നു.

Ads by Google
Sunday 08 Jun 2025 12.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW