Friday, March 13, 2026 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jun 2025 02.36 PM

പെരുന്നാൾ സമ്മാനം ; കുത്തനെ ഇടിഞ്ഞ് സ്വർണവില

ജൂൺ തുടങ്ങിയതിന്ശേഷം 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്.
uploads/news/2025/06/785119/00.gif
photo - facebook

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറ‍ഞ്ഞു. തുടർച്ചയായാ നാല് ദിവസത്തെ വർദ്ധനവിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 71840 രൂപ

ജൂൺ തുടങ്ങിയതിന്ശേഷം 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്ന് രു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 150 രൂപ കുറഞ്ഞു. ഇന്നത്തെ വില 8980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 125 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7365 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂൺ 1 - സ്വർണവിലയിൽ മാറ്റമില്ല - ഒരു പവൻ്റെ വില - 71,360

ജൂൺ 2 - ഒരു പവൻ സ്വർണത്തിന് 1120 രൂപ വർദ്ധിച്ചു. വിപണിവില - 72,480

ജൂൺ 3 - ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ചു. വിപണിവില - 72,640

ജൂൺ 4 - ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. വിപണിവില - 72,720

ജൂൺ 5 - ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ചു. വിപണിവില - 73,040

ജൂൺ 6 -സ്വർണവിലയിൽ മാറ്റമില്ല. വിപണിവില - 73,040

ജൂൺ 7 - ഒരു പവൻ സ്വർണത്തിന് 1200 രൂപ കുറഞ്ഞു. വിപണിവില - 71,840

Ads by Google
Ads by Google
LATEST NEWS
TRENDING NOW