Friday, March 13, 2026 Last Updated 53 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jun 2025 12.55 PM

വായ നോക്കിയാല്‍ പ്രമേഹം മുതല്‍ ലൈംഗികപരമായി പടരുന്ന രോഗങ്ങള്‍ വരെ കണ്ടെത്താം

mouth

ഒരു രോഗം വരുന്നതിന് പിന്നാലെ ഘോഷയാത്ര പോലെയാണ് മറ്റ് രോഗങ്ങളും വരുന്നത്. ചില രോഗങ്ങളൊക്കെ പരസ്പരം ബന്ധപ്പെട്ട് തന്നെ കിടക്കുമെന്ന് പറയാം. ചില ഘട്ടങ്ങളില്‍ ഒരു അവയവം തന്നെ പല രോഗങ്ങളെ കുറിച്ചും മുന്നറിയിപ്പ് നല്‍കാം. വായൊന്ന് നോക്കിയാല്‍ ഹൃദ്രോഗം മുതല്‍ ഓട്ടോഇമ്മ്യൂണ്‍ രോഗം വരെ പല പ്രശ്നങ്ങളെയും കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ പറയുന്ന രോഗങ്ങളൊക്കെ വായ നോക്കിയാല്‍ തന്നെ മനസിലാക്കാന്‍ പറ്റുന്നവയാണ്.....

* പ്രമേഹം - വായിലുണ്ടാകുന്ന പൂപ്പല്‍ അനിയന്ത്രിതമായ പ്രമേഹം, മോശം പ്രതിരോധശേഷി, കീമോതെറാപ്പി എന്നിവ മൂലമുണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതും ചികിത്സ തേടേണ്ടതുമാണ്.

* ലൈംഗികപരമായി പടരുന്ന രോഗങ്ങള്‍ - ലൈംഗികരോഗങ്ങള്‍ ആദ്യം പ്രകടമാകുന്നത് ലൈംഗികാവയവങ്ങളില്‍ തന്നെ ആകണമെന്നില്ല. വായ്പ്പുണ്ണ് ഹെര്‍പെസിന്റെയും എച്ച്ഐവിയുടെയും സിഫിലിസിന്റെയുമൊക്കെ ലക്ഷണമാകാം.

* ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ - മോണ, കവിളിന്റെ ഉള്‍വശം എന്നിങ്ങനെ വായ്ക്കുള്ളിലെ ഭാഗങ്ങളില്‍ നിശ്ശബ്ദമായാണ് പല ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളും ആരംഭിക്കുക. ലൂപസ്, പെംഫിഗസ് വള്‍ഗാരിസ്, ലിചന്‍ പ്ലാനസ് തുടങ്ങി പല ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളും വായില്‍ തൊലി പോകല്‍, കുമിളകള്‍, വെളുത്ത കുരുക്കള്‍ എന്നിവയുണ്ടാക്കാം.

* അര്‍ബുദം - വായിലെ വിട്ടുമാറാത്ത ഒരു പുണ്ണ്, നിറംമാറ്റ വന്ന ഒരു പാട്, ഒരു തടിപ്പ് എന്നിങ്ങനെയെല്ലാമാണ് വായിലെ അര്‍ബുദവും ആരംഭിക്കുക. മുറുക്കും പുകവലിയുമെല്ലാം വ്യാപകമായ നമ്മുടെ രാജ്യത്ത് ഇത്തരം ചെറിയ ലക്ഷണങ്ങള്‍ കൂടി ഗൗരവതരമായി എടുക്കണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

* വയറിലെയും കുടലിലെയും രോഗങ്ങള്‍-ക്രോണ്‍സ് രോഗം, ഗാസ്ട്രോഈസോഫാഗല്‍ റിഫ്ളക്സ്, സൂക്ഷ്മ പോഷണങ്ങളിലെ അഭാവം എന്നിവയും ആദ്യ സൂചന നല്‍കുന്നത് വായിലായിരിക്കും. ചുണ്ടിന്റെ കോണിലുള്ള വിണ്ടുകീറല്‍, ആവര്‍ത്തിച്ച് വരുന്ന വായ്പ്പുണ്ണ്, ആസിഡ് മൂലം ഇനാമലില്‍ വരുന്ന ദ്രവീകരണം എന്നിവയെല്ലാം ഗ്യാസ്ട്രോ പ്രശ്നങ്ങള്‍ മൂലമാകാം. ഈ ലക്ഷണങ്ങള്‍ കണ്ട് രോഗം നേരത്തെ നിര്‍ണ്ണയിക്കാനായാല്‍ പല സങ്കീര്‍ണ്ണതകളും ഒഴിവാക്കാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW