Friday, March 13, 2026 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
ടി.കെ. സുധീഷ് കുമാര്‍
Saturday 07 Jun 2025 11.00 AM

അയ്യപ്പ ഭക്തര്‍ക്കായി ശബരിമലയില്‍ ആംബുലന്‍സ് എത്തിച്ച തെന്നല ; അയ്യപ്പസേവാസംഘം വഴി എം.പി ഫണ്ടില്‍ നിന്നും പണം കണ്ടെത്തി

uploads/news/2025/06/785098/thennala.jpg

കാട്ടിലും മേട്ടിലും അകപ്പെടുന്ന അയ്യപ്പ ഭക്തര്‍ക്കായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആംബുലന്‍സ് അനുവദിച്ചു നല്‍കിയ സ്വാമി ഭക്തനായിരുന്നു ഇന്നലെ അന്തരിച്ച മുന്‍ എം.പി തെന്നല ബാലകൃഷ്ണപിള്ള. ഇപ്പോള്‍ സന്നിധാനം വരെയും സര്‍ക്കാര്‍ ആംബുലസുകള്‍ എത്തുമ്പോള്‍ ഈ സൗകര്യം ലഭ്യമല്ലാതെയിരുന്ന കാലത്താണ് അയ്യപ്പ സേവാസംഘം വഴി അദ്ദേഹം എം.പി ഫണ്ടില്‍ നിന്നും പമ്പയില്‍ ആംബുലന്‍സ് എത്തിച്ചത്.

കടുത്ത അയ്യപ്പ വിശ്വാസിയായിരുന്ന തെന്നല ബാലകൃഷ്ണപിള്ള ഭക്തരുടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിരവധി സഹായങ്ങളാണ് ചെയ്തത്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമലയിലേക്ക് സഹായങ്ങള്‍ എത്തിക്കും മുന്‍പേ അഖില ഭാരത അയ്യപ്പ സേവാസംഘമായിരുന്നു അയ്യന്റെ പൂങ്കാവനത്തില്‍ സേവന സന്നദ്ധരായത്. സംഘടനയുടെ സന്നദ്ധ സേവകരാണ് സദാ സഹായഹസ്തവുമായി ശബരിമലയിലേക്കുള്ള പാതകള്‍ കാക്കുന്നത്. ഇതിനെല്ലാം തുടക്കം മുതല്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നവരില്‍

പ്രധാനി തെന്നലയായിരുന്നു. പമ്പയിലെ അയ്യപ്പ സേവാ സംഘം ക്യാമ്പ് ഓഫീസിന്താഴെ എപ്പോഴും സജ്ജമായിരുന്ന ആംബുലസില്‍ രാജ്യസഭാംഗം തെന്നല ബാലകൃഷണ പിള്ളയുടെ പ്രാദേശിക ഫണ്ടില്‍ നിന്നും അനുവദിച്ചത് എന്നെഴുതിയിരുന്നത് അക്കാലത്ത് തീര്‍ഥാടകര്‍ക്ക് അത്ഭുതമായിരുന്നു. ജസ്റ്റിസ് എസ്. ഗോവിന്ദപിള്ളക്കും മധുര എന്‍. ശ്രീനിവാസനും പി.സുബ്രഹ്മണ്യത്തിനും ഒപ്പം അയ്യപ്പ സേവാസംഘത്തില്‍ എത്തിയ തെന്നല പിന്നീട് ദീര്‍ഘകാലം പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു.

എന്‍. വേലായുധന്‍ നായര്‍ ജനറല്‍ സെക്രട്ടറി ആയിരിക്കെ ഇരുവരും ചേര്‍ന്ന് ശബരിമല തീര്‍ഥാടകര്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി.രാജീവ് കോന്നി, ടി.പി ഹരിദാസന്‍ നായര്‍ തുടങ്ങിയവര്‍ പത്തനംതിട്ടയിലും പമ്പയിലും സേവാസംഘത്തിന്റെ പ്രാദേശിക പ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിച്ചപ്പോള്‍ നേതൃത്വത്തില്‍ തെന്നല ആയിരുന്നു. പമ്പയിലെ അയ്യപ്പ സേവാസംഘം ക്യാമ്പില്‍ പ്രസിഡന്റിന് വിശാലമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം അവിടെ പ്രവര്‍ത്തിക്കാന്‍ എത്തുന്ന സന്നദ്ധ സേവകര്‍ക്കായി തുറന്നു നല്‍കുകയും ചെയ്തിരുന്നു.

രാജ്യസഭാംഗം ആയിരിക്കെ ശബരിമലയുടെ ആവശ്യങ്ങള്‍ നിരവധി തവണ അദ്ദേഹം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും പാര്‍ലമെന്റ് അംഗങ്ങളുടെ സഹായവും അദ്ദേഹം തേടിയിരുന്നു. കൊല്ലം ജില്ലയിലെ ശൂരനാട്ടായിരുന്നു ജനനം എങ്കിലും ജനപ്രതിനിധി ആയത് അയ്യപ്പന്റെ നാടായ പന്തളം ഉള്‍പ്പെടുന്ന അടൂരിലായിരുന്നു എന്നതും പ്രത്യേകതയാണ്. ഇവിടെ നിന്നും രണ്ട് വട്ടം എം.എല്‍.എ ആയി, പിന്നീട് മൂന്ന് തവണ രാജ്യസഭാംഗം. ഇക്കാലയളവില്‍ ഒക്കെയും ശബരിമല അദ്ദേഹത്തിന്റെ മുഖ്യ അജണ്ട ആയിരുന്നു.

മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ശബരിമലയ്ക്കായി അദേഹം മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍അംഗീകരിക്കുകയും ചെയ്തിരുന്നു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയര്‍ന്നു വന്ന തെന്നല പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

പ്രായമേറിയതോടെ അയ്യപ്പ സേവാസംഘം സജീവ പ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം വിരമിച്ചു. എന്നും വിരുദ്ധ കണ്ണികളെ തന്റെ സൗമ്യതയിലൂടെ യോജിപ്പിച്ച് നിര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ വിടവ് സംഘടനയുടെപ്രവര്‍ത്തനത്തെയും ബാധിച്ചു. തെന്നല ബാലകൃഷ്ണപിള്ളയുടെ ദേഹം ഇന്ന് ശാന്തികവാടത്തില്‍ മറയുമ്പോഴും ശബരിമല തീര്‍ഥാടക മനസില്‍ അദ്ദേഹത്തിന് പുണ്യസ്ഥാനമാകും ഉണ്ടാവുക.

Ads by Google
Ads by Google
TRENDING NOW